- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുടംബയോഗങ്ങളിൽ കവല പ്രസംഗം വേണ്ട'; 'കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്ന രീതി സ്വീകരിക്കണം'; പ്രാദേശിക നേതാക്കൾക്ക് വിശദമായ കുറിപ്പ് നൽകി സിപിഎം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബ യോഗങ്ങളിൽ കവല പ്രസംഗം നടത്തരുതെന്ന് പ്രാദേശിക നേതാക്കൾക്ക് സിപിഎം നിർദ്ദേശം. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന രീതിയാണ് സ്വീകരിക്കേണ്ടതെന്നും ചോദ്യോത്തര രൂപത്തിലും സംവാദരൂപത്തിലും കാര്യങ്ങൾ വിശദീകരിക്കാമെന്നുമാണ് പാർട്ടി നിർദ്ദേശം.
ആഴക്കടൽ മത്സ്യബന്ധന കരാർ, പിഎസ്‌സി, ശ്രീ എമ്മിന്റെ നേതൃത്വത്തിൽ നടന്ന സിപിഐഎം-ആർഎസ്എസ് ചർച്ച എന്നിവയ്ക്കെല്ലാം മറുപടി നൽകണം. സർക്കാരിന്റെ ഭരണനേട്ടങ്ങളും വികസന പ്രവർത്തനങ്ങളെക്കുറിച്ചും യോഗങ്ങളെക്കുറിച്ചും പ്രഥമപരിഗണനയിൽ യോഗങ്ങളിൽ സംസാരിക്കണം
കുടുംബയോഗങ്ങളിലെ പ്രസംഗം എങ്ങനെയായിരിക്കണമെന്ന് സംബന്ധിച്ച് സിപിഎം വിശദമായ കുറിപ്പ് നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തും ഊന്നൽ നൽകേണ്ട കാര്യങ്ങൾ മനസ്സിലാക്കി സ്വന്തം ശൈലിയിൽ അവതരിപ്പിക്കാനാണ് നിർദ്ദേശം. വിശദവിവരങ്ങൾ ഉൾപ്പെടുത്തി 48 പേജുള്ള കുറിപ്പാണ് സംസ്ഥാന നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ സർക്കാരിനെതിരായ അപവാദ പ്രചരണങ്ങൾക്കുള്ള മറുപടി ഒരു ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.