- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി വാഗ്ദാനം ചെയ്ത അശ്ലീല സന്ദേശമയച്ചു; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ; നടപടി തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ
തേവലക്കര: ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല സന്ദേശങ്ങളയച്ചെന്ന യുവതിയുടെ പരാതിയിൽ സിപിഎം ലോക്കൽ സെക്രട്ടറി കൂടിയായ ഏരിയ കമ്മിറ്റിയംഗത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തു. തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്.അനിലിനെതിരെയാണു നടപടി.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം ജോലി വാഗ്ദാനം ചെയ്ത് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു കാണിച്ച് ഇടുക്കി സ്വദേശിനിയായ യുവതി സിപിഎം ജില്ലാ കമ്മിറ്റിക്കു നൽകിയ പരാതിയിലാണു നടപടി. പൊലീസിൽ പരാതിപ്പെടുന്നതിൽ നിന്ന് യുവതിയെ പിന്തിരിപ്പിച്ച പാർട്ടി നേരിട്ട് അന്വേഷണം നടത്തുകയായിരുന്നുവെന്നു പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story