- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിടപ്പള്ളിയിൽ ഊരിവച്ച മേൽശാന്തിയുടെ അഞ്ചു പവന്റെ മാല അടിച്ചു മാറ്റി; വയോധികയെ തോക്കുചൂണ്ടി കൊള്ളയടിച്ചത് 23 പവനും ഒരു ലക്ഷം രൂപയും: ക്ഷേത്രകീഴ്ശാന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തി പന്തളം പൊലീസ്
പത്തനംതിട്ട: ക്ഷേത്രമേൽശാന്തിയുടെ അഞ്ചു പവന്റെ സ്വർണമാല അടിച്ചു മാറ്റിയ കേസിൽ കീഴ്ശാന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വയോധികയെ തോക്കു ചൂണ്ടി കൊള്ളയടിച്ച കേസിൽ ജയിലിൽ ആയിരുന്നയാളെയാണ് കസ്റ്റഡിയിൽ വാങ്ങി പന്തളം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കുമളി പത്തുമുറി കാര്യാട്ടു മഠത്തിൽ ശ്രീരാജ് നമ്പൂതിരി (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിൽ തട്ട ഒരിപ്പുറം ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു മോഷണം. മേൽശാന്തി മനു നമ്പൂതിരി തിടപ്പള്ളിയിൽ ഊരിവച്ച അഞ്ചു പവൻ സ്വർണമാലയാണ് ഇയാൾ മോഷ്ടിച്ചു കടന്നത്. നാലു വർഷമായി തട്ട ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്യുകയായിരുന്നു. ആ സമയത്തായിരുന്നു മോഷണം.
കോട്ടയം അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ വൃദ്ധയെ വീട്ടിൽ കയറി തോക്കു ചൂണ്ടി 23 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്ന കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിലാണ് ഇയാളിപ്പോൾ. ഇവിടെയെത്തിയാണ് പന്തളം പൊലീസ് ഇയാളെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ തട്ടയിലെ ക്ഷേത്രത്തിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. പന്തളം ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, എസ്ഐമാരായ വി. അനീഷ്, സന്തോഷ് കുമാർ, എഎസ്ഐ അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റും അന്വേഷണവും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്