കണ്ണുർ: ചക്കരക്കൽ പ്രശാന്തിയിൽ ഇ.പ്രജീഷിനെ (33) കൊന്നത് താൻ ഒറ്റയ്ക്കാണെന്ന് പൊലിസ് അറസ്റ്റു ചെയ്ത മുഖ്യ പ്രതി അബ്ദുൽ ഷുക്കൂറിന്റെ കുറ്റസമ്മത മൊഴി. താനും റിയാസും തേക്കുമരം മോഷ്ടിച്ച കാര്യം പൊലിസിന് ഒറ്റിയതിന്റെ വൈരാഗ്യത്തിലാണ് കൂടെയിരുന്ന് മദ്യപിച്ച ശേഷം സ്വബോധം നഷ്ടപ്പെട്ടെ പ്രജീഷിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചത്.

മരണം ഉറപ്പുവരുത്താൻ പത്തു തവണ അടിച്ചു. മരിച്ചെന്ന് ഉറപ്പു വരുത്തിയ ശേഷം മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ബൈക്കിന്റെ പുറകിൽ കെട്ടി പൊതുവാച്ചേരി മണിക്കയിൽ അമ്പലം റോഡിലുള്ള കരുണൻ പീടികയ്ക്കടുത്തെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടു തള്ളിയത്. കൊല നടത്താനാണ് പനയത്താംപറമ്പിലെ പ്രശാന്തനെ കൊണ്ടു പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനെന്ന വ്യാജേനെ കഴിഞ്ഞ 19 ന് ചക്കരക്കൽ മിടാവിലോടിലെ ആളൊഴിഞ്ഞ സ്ഥലത്ത് മദ്യപിക്കുന്നതിനായി പ്രജീഷിനെ വിളിച്ചു വരുത്തിയത്.

എന്നാൽ കൊല്ലാനാണ് വിളിച്ചു വരുത്തിയതെന്ന് പ്രശാന്തിനറിയില്ലായിരുന്നു. താനുമായി നല്ല അടുപ്പമുണ്ടായിരുന്ന എന്നും കൂടെ നടന്നയാളാണ് പ്രജീഷ്. കോവിഡ് കാലത്ത് പണിയില്ലാതായതോടെ കടം കയറി. ഇതിൽ നിന്നും രക്ഷപ്പെടാനാണ് താഴെ മൗവ്വഞ്ചേരിയിൽ പണി നടന്നു കൊണ്ടിരുന്ന വീട്ടിൽ നിന്നും തേക്കുമരം മോഷ്ടിക്കാൻ തീരുമാനിച്ചത്. നാലു ലക്ഷം രൂപയോളം വിലയുള്ള മരം മോഷ്ടിക്കാൻ റമീസിനൊപ്പം പദ്ധതിയിട്ട കാര്യം പ്രജീഷിനറിയാമായിരുന്നു. എന്നാൽ അവൻ മോഷണത്തിൽ പങ്കെടുക്കാൻ തയ്യാറായില്ല. പിന്നീട് പൊലിസ് കൃത്യമായി തന്നെയും റമീസിനെയും പിടികൂടിയത് പ്രജീഷ് വിവരം നൽകിയതനുസരിച്ചാണ്. കാര്യം ഉറപ്പിക്കുന്നതിനായി ജയിലിൽ നിന്നും അവനെ മൊബെലിൽ വിളിച്ചു ഭീഷണിപ്പെടുത്തി.

റിമാൻഡ് കഴിഞ്ഞിറങ്ങിയപ്പോഴാണ് പ്രജീഷാണ് തങ്ങളെ ഒറ്റിയതെന്നു മനസിലായതുകൊല്ലാനല്ല അവന്റെ കാല് തല്ലിയൊടിക്കാനാണ് തീരുമാനിച്ചത്. പ്രജീഷ് തന്നെയാണ് തന്നെ ഒറ്റിയതെന്ന കാര്യം ഉറപ്പിക്കാനാണ് പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീർക്കാനായി പ്രജീഷിനെ പ്രശാന്തിനെ കൊണ്ട് വിളിപ്പിച്ചതെന്നും മദ്യലഹരിയിൽ നിയന്ത്രണം വിട്ടതു കാരണമാണ് കൊലയിലേക്ക് കലാശിച്ചതെന്നും അബ്ദുൽ ഷുക്കുർ പൊലിസിന് കുറ്റസമ്മത മൊഴി നൽകി.

ചക്കരക്കല്ലിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു കനാലിൽ തള്ളിയ കേസിൽ അറസ്റ്റിലായ മുഖ്യ പ്രതി മിടാവിലോട് കല്ലറേത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂറിനെ കണ്ണുർ സിറ്റി പൊലിസ് കമ്മിഷണർ ആർ 'ഇളങ്കോവിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ശനിയാഴ്‌ച്ച രാവിലെ എട്ടു മണിയോടെയാണ് സിറ്റി പൊലിസ് കമ്മിഷണർ ചക്കരക്കൽ ചൊലിസ് സ്റ്റേഷനിലെത്തിയത്. കണ്ണുർ അസിസ്റ്റന്റ് പൊലിസ് കമ്മിഷണർ പി.പി സദാനന്ദനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ശനിയാഴ്‌ച്ച രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രജീഷ് വധ കേസിലെ ഒന്നാം പ്രതിയാണ് അബ്ദുൽ ഷുക്കൂർ. നേരത്തെ കേസിലെ രണ്ടാം പ്രതിയായ മുഴപ്പാല പള്ളിച്ചാൽ ഹൗസിലെ ചങ്ങം പൊയിൽ പ്രശാന്തിനെ തലശേരി സി.ജെ.എം കോടതി റിമാൻഡ് ചെയ്തിരുന്നു.കേസിലെ മൂന്നാം പ്രതിയായ പൊതുവാച്ചേരി മാക്കുന്നത്ത് വീട്ടിൽ റിയാസ് (36) ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.

അറസ്റ്റിലായ ഒന്നാം പ്രതി ഷുക്കൂറിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുശനിർമ്മാണം നടന്നുകൊണ്ടിരുന്ന വീട്ടിൽ നിന്നും തേക്ക് മര ഉരുപ്പിടികൾ മോഷ്ടിച്ച കേസിൽ പൊലിസിൽ സാക്ഷിമൊഴി നൽകിയതിന്റെ വൈരാഗ്യത്താലാണ് പ്രജീഷിനെ ഷുക്കൂറും പ്രശാന്തും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് പൊലിസ് അന്വേഷണത്തിലും തെളിഞ്ഞത്.നാടിനെ നടുക്കിയ കൊലപാതകത്തിന് ശേഷം മംഗ്‌ളൂരിലേക്ക് മുങ്ങിയ പ്രതിയെ വെള്ളിയാഴ്‌ച്ച രാത്രിയാണ് പൊലിസ് അറസ്റ്റു ചെയ്യുന്നത്.