- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിവെള്ളൂരിൽ അദ്ധ്യാപകന്റെ വളർത്തു പൂച്ചകളോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയത് വ്യക്തി വൈരാഗ്യം മൂലമെന്ന് സംശയം; പ്രതികളെ കണ്ടെത്താൻ സിസി ടിവി പരിശോധന; നേരത്തെയും അക്രമം നടന്നതായും വീടുവിട്ടു പോവേണ്ട അവസ്ഥയിൽ എന്നും ചന്ദ്രൻ മാസ്റ്റർ
പയ്യന്നൂർ:കരിവെള്ളൂരിൽ അദ്ധ്യാപകന്റെ വളർത്തു പൂച്ചകളെ കഴുത്തറത്തു കൊന്ന സംഭവം വ്യക്തി വൈരാഗ്യം കാരണമാണെന്ന് സംശയിക്കുന്നതായി പൊലിസ് .സംഭവത്തിൽ പയ്യന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
പയ്യന്നൂർ കരിവെള്ളൂരിൽ പൂച്ചകളെ കഴുത്തറുത്തുകൊന്ന് സ്‌കൂൾ പ്രിൻസിപ്പലിന്റെ വീടിന് മുന്നിൽ നിരത്തി വെച്ചു. മാത്തിൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.വി. ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചകളെ കൊന്നുതള്ളിയത്.
പയ്യന്നൂർ കരിവെള്ളൂരിൽ വടക്കെ മണക്കാട് വി.വി.ചന്ദ്രൻ മാസ്റ്ററുടെ വീട്ടിലെ വളർത്തു പൂച്ചയെയും മൂന്ന് പൂച്ച കുട്ടികളെയുമാണ് കൊന്ന് വീടിന്റെ വരാന്തയിൽ നിരത്തി വെച്ചത് .തിങ്കളാഴ്‌ച്ച പുലർച്ചെ പത്രമെടുക്കുന്നതിനായി എടുക്കുന്നതിനായി വീടിന് പുറത്ത് ഇറങ്ങിയപ്പോഴാണ് പൂച്ചകളുടെ ജഡം വരാന്തയിൽ കണ്ടത്.
ഈ മാസം നാലിനാണ് ചക്കി എന്നു പേരു വിളിക്കുന്ന അമ്മ പൂച്ച മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചത്. അമ്മ പൂച്ച കരയാനോ ശബ്ദമുണ്ടാക്കാനോ കഴിയാത്ത പൂച്ചയാണ്. മറ്റൊരു വീട്ടിലെ പൂച്ചയെ മകളുടെ ഇഷ്ടം കാരണം ഒരു മാസം മുൻപ് ആ വീട്ടുകാർ ചന്ദ്രൻ മാസ്റ്റർക്ക് നൽകിയതായിരുന്നു.
പൂച്ചകളെ കഴുത്തറുത്തു കൊന്നത് കുടുംബത്തെ ഭയത്തിലാഴ്‌ത്തിയിരിക്കുകയാണ്.. ചന്ദ്രൻ മാസ്റ്ററും കുടുംബവും പയ്യന്നൂർ പൊലീസിൽ പരാതി നൽകിയതിനെതുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തുന്നതിനായി പൊലിസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണ്. അദ്ധ്യാപകനോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
തന്റെ വീടിനു നേരത്തെയും അക്രമം നടന്നതായും വീടുവിട്ടു പോവേണ്ട അവസ്ഥയിലാണെന്നും ചന്ദ്രൻ മാസ്റ്റർ പറഞ്ഞു.നേരത്തെ വീട്ടിൽ വളർത്തിയിരുന്ന പാഷൻ ഫ്രൂട്ടിന്റെ വേരുകൾ കൊത്തികളഞ്ഞിട്ടുണ്ട്. തന്നോട് അസ്വാരസ്വമുള്ള ചിലർ വീടിന് സമീപങ്ങളിലുണ്ടെന്നും സംഭവത്തിൽ കുട്ടികളുള്ള കുടുംബം നടുങ്ങിയിരിക്കുകയാണെന്നും ചന്ദ്രൻ മാസ്റ്റർ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്