- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിക്ക് നേരെ പൊതുനിരത്തിൽ നഗ്‌നതാ പ്രദർശനം; പിന്നാലെ കടന്നു പിടുത്തവും; തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ
തിരുവല്ല: പൊതുനിരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തുകയും കടന്നു പിടിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അരുൺ ( 24 ) ആണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പെരുംതുരുത്തി ജങ്ഷനിലായിരുന്നു യുവാവിന്റെ പ്രകടനം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ ആദ്യം അരുൺ നഗ്നത പ്രദർശിപ്പിച്ചു. പിന്നാലെ കടന്നു പിടിക്കുകയും ചെയ്തു. ഭയന്നു പോയ യുവതി നിലവിളിച്ചു. നാട്ടുകാർ ഓടിക്കൂടിയപേ്ാൾ പ്രതി ഓടി രക്ഷപ്പെട്ടു.
യുവതി നൽകിയ പരാതിയിൽ പ്രതിയെ ശാനിയാഴ്ച രാവിലെ 10 മണിയോടെ പെരുംതുരുത്തിയിൽ നിന്നും പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമാനമായ നിരവധി കേസുകളിൽ അരുൺ പ്രതിയാണെന്ന് എസ്ഐ വിദ്യ പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്