- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണയം വച്ചത് 34.8 ഗ്രാം തൂക്കം വരുന്ന നാലു വള; ഒരു വർഷം കഴിഞ്ഞിട്ടും തിരികെ എടുക്കാൻ വരാതായപ്പോൾ മാനേജർക്ക് തോന്നിയ സംശയം വഴിത്തിരിവായി; കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയം വച്ച് 1.25 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
അടൂർ: ഒരു വർഷം മുൻപ് പണയം വച്ച് 1.25 ലക്ഷം രൂപ എടുക്കുകയും ആഭരണം തിരികെ എടുക്കാൻ വരാതിരിക്കുകയും ചെയ്തപ്പോൾ സംശയം തോന്നി പരിശോധിച്ചത് വലിയ തട്ടിപ്പിലേക്കുള്ള വഴി തുറന്നു. കെഎസ്എഫ്ഇ കടമ്പനാട് ശാഖയിൽ 38.4 ഗ്രാം മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ തട്ടിപ്പ് കേസിൽ ജയിലിൽ ആയിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൊല്ലം കിടങ്ങയം വടക്ക്, ശൂരനാട് തെക്ക് പെരിങ്ങാടി തെക്കേതിൽ വീട്ടിൽ അഖില ( അശ്വതി (33 )യെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.എഫ്. ഇ കടമ്പനാട് ബ്രാഞ്ചിൽ 34.8 ഗ്രാം തൂക്കമുള്ള നാല് വള പണയം വച്ചാണ് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ വാങ്ങിയത്.
ഒരു വർഷം കഴിഞ്ഞിട്ടും ലോൺ പുതുക്കാതിരിക്കുകയും പണയം എടുക്കാതെ വന്നതിനെയും തുടർന്ന് സ്വർണം പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് മനസിലായത്. തുടർന്ന് 2020 ന് നവംബർ രണ്ടിന് കെ.എസ്.എഫ് ഇ ബ്രാഞ്ച് മാനേജർ ശ്രീജ നൽകിയ പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിൽ ആലപ്പുഴ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ അടൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ഏനാത്ത് പൊലീസ് എടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്