- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽലക്ഷത്തിലധികം വില വരുന്ന ചെറുകിട ജലസേചന വകുപ്പിന്റെ പമ്പിങ് മോട്ടോർ പട്ടാപ്പകൽ മോഷ്ടിച്ചു; ആക്രിക്കടയിൽ 1000 രൂപയ്ക്ക് വിറ്റ് ഫുൾ വാങ്ങിയടിച്ചു; കെട്ടിറങ്ങുന്നതിന് മുൻപ് പൊലീസ് പൊക്കി; മല്ലപ്പള്ളിയിലെ ചെറുകിട മോഷ്ടാക്കൾക്ക് പറ്റിയത് ഇങ്ങനെ
മല്ലപ്പള്ളി: ചെറുകിട ജലസേചന വകുപ്പ് കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്നതിന് സ്ഥാപിച്ചിരുന്ന പമ്പിങ് മോട്ടോർ പട്ടാപ്പകൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ കേസിൽ രണ്ടു പ്രതികൾ പിടിയിൽ.
കോട്ടാങ്ങൽ വായ്പൂര് പാലക്കൽ പാലത്താനം കോളനി പള്ളിത്താഴെ സന്തോഷ് എന്ന് വിളിക്കുന്ന അനീഷ് കുമാർ (40), കുളത്തൂർ നെടുമ്പാല നെല്ലിമല ടി.ആർ. വിനീത് (34) എന്നിവരെയാണ് കീഴ്‌വായ്പൂർ എസ്എച്ച്ഓ ജി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18 ന് ഉച്ചയ്ക്കാണ് സംഭവം.
മല്ലപ്പള്ളി-ആനിക്കാട് റൂട്ടിൽ തീരമല്ലിപ്പടി തേവൻകരയിലെ പമ്പ് ഹൗസിൽ നിന്നാണ് 5 എച്ച്പി പമ്പ് മോഷ്ടിച്ചത്. മല്ലപ്പള്ളി മൂശാരിക്കവലയിലുള്ള ആക്രിക്കടയിൽ ആയിരം രൂപയ്ക്കാണ് വിറ്റത്. സംശയം തോന്നിയ ആക്രിക്കട ഉടമ ഇത് പൊളിക്കാതെ വച്ചിരിക്കുകയായിരുന്നു. പമ്പ് ഹൗസിൽ രാവിലെ വന്ന് വെള്ളമടിച്ചതിന് ശേഷം മോട്ടോർ ഓഫ് ചെയ്ത് ഓപ്പറേറ്റർ പോവുകയാണ് പതിവ്. ഇതു മനസിലാക്കിയാണ് അനീഷും വിനീതും ഉച്ച സമയത്ത് ചെന്ന് മോഷ്ടിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. രാവിലെ പത്തരയോടെ കസ്റ്റഡിയിൽ എടുത്ത പ്രതികൾ കുറ്റം സമ്മതിച്ചു. മോട്ടോർ വിറ്റ ആക്രിക്കടയിലെത്തി പൊലീസ് തൊണ്ടി തിരികെ വാങ്ങി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്