കണ്ണൂർ: രണ്ടുകിലോ എം.ഡി.എം എയുമായി ദമ്പതികൾ അറസ്റ്റിലായി. മുഴപ്പിലങ്ങാട് സ്വദേശികളായ അഫ്‌സൽ (33) ഭാര്യ ബൾകീസ് (31) എന്നിവരാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടെരിയും സംഘവും അറസ്റ്റു ചെയ്തത്.

പ്രതികളിൽ രണ്ടു കിലോ എം.ഡി.എം.എ, ബ്രൗൺഷുഗർ എന്നിവയും കണ്ടെടുത്തു. ബെംഗളൂരു ബസ് കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് കടത്തിയതെന്ന് സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു. ബസിൽ വന്ന പാർസൽ വാങ്ങാനാണ് ഇവർ തെക്കി ബസാറിലെ പാർസൽ സർവീസ് ഓഫിസിലെത്തിയത്. നേരത്തെ മുഴപ്പിലങ്ങാട് നിന്നും പ്രതികൾ പിടിയിലായിരുന്നുവെങ്കിലും ബാൾകീസും അഫ്‌സലും പാർസൽ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു കോടി വിലയുള്ള രണ്ടു കിലോ എം.ഡി.എം.എ പിടികൂടുന്നതെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു