- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ല പെരിങ്ങരയിൽ ഇറച്ചിക്കോഴിക്കടയിൽ മോഷണം; മേശ കുത്തിത്തുറന്ന് ആയിരത്തോളം രൂപ കവർന്നു
തിരുവല്ല : പെരിങ്ങരയിൽ പ്രവർത്തിക്കുന്ന ഇറച്ചിക്കോഴിക്കടയിൽ മോഷണം. ഹെൽമെറ്റും കോട്ടും ധരിച്ചെത്തിയ മോഷ്ടാവ് സ്ഥാപനത്തിലെ മേശ കുത്തിത്തുറന്ന് ആയിരത്തോളം രൂപ കവർന്നു. സി.സി ടി വി യിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യമടക്കം ഹാജരാക്കി സ്ഥാപന ഉടമ ഇന്ന് രാവിലെ പുളിക്കീഴ് പൊലീസിൽ പരാതി നൽകി.
കാവുംഭാഗം - ചാത്തങ്കരി റോഡിൽ പോത്തിരിക്കൽ പടിക്ക് സമീപം പ്രവർത്തിക്കുന്ന പണിക്കരു വീട്ടിൽ ചിക്കൻ സെന്ററിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. സ്ഥാപനത്തിന്റെ പിൻവശത്തെ മതിൽ ചാടിക്കടന്ന് എത്തിയ മോഷ്ടാവ് മേശ കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. സി.സി ടി വിക്ക് കേടു വരുത്തുവാനും ശ്രമം നടന്നു. രണ്ടാഴ്ച മുമ്പ് സ്ഥാപനത്തിൽ സമാനമായ തരത്തിൽ നടന്ന മോഷണത്തിൽ 4500 രൂപ നഷ്ടമായിരുന്നു.
Next Story