- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശീതള പാനീയത്തിൽ ഭർത്താവ് ലഹരിമരുന്ന് നൽകി; തളർന്നുറങ്ങിയപ്പോൾ ഭർത്താവിന്റെ സുഹൃത്ത് തന്നെ പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവിനും സുഹൃത്തിനും എതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്
കണ്ണൂർ: ശീതളപാനീയത്തിൽ ലഹരിമരുന്ന് നൽകി ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്ത് പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി. ഭർത്താവിനും സുഹൃത്തിനുമെതിരെ ബലാൽസംഗത്തിന് തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
തളിപ്പറമ്പ് പന്നിയൂർ പള്ളിവയൽ സ്വദേശിനിയായ 33 കാരിയുടെ പരാതിയിലാണ് കരിമ്പം സ്വദേശി മദനി (40) സുഹൃത്ത് തളിപ്പറമ്പ ടൗണിന് സമീപത്തെ അഷറഫ് എന്നിവർക്കെതിരെ കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തത്. 2006 ഒക്ടോബറിലാണ് പരാതിക്ക് ആസ്പദമായ സംഭവങ്ങൾക്ക് തുടക്കം.
ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തി സംഭവ ദിവസം സുഹൃത്തുമായി രാവിലെ വീട്ടിലെത്തിയ ശേഷം കുടിക്കാനുള്ള ശീതളപാനീയത്തിൽ ലഹരിമരുന്ന് കലക്കി നൽകി. കിടപ്പുമുറിയിൽ തളർന്നുറങ്ങിയ തന്നെ ഭർത്താവിന്റെ സുഹൃത്തായ അഷറഫ് പീഡിപ്പിച്ചു. താൻ ഉണർന്നപ്പോൾ ഇയാൾ കട്ടിലിൽ അരികിൽ ഉറങ്ങുന്നതായും കണ്ടുവെന്നും പിന്നീട് പണം നൽകി സ്ഥലം വിട്ടെന്നും പരാതിയിൽ പറയുന്നു.
ഈ സമയം ഒന്നര വയസുള്ള കുട്ടിയുടെ അമ്മയാണെന്നും പരാതിയിലുണ്ട്. സുഹൃത്തായ അഷറഫ് പിന്നീട് പലപ്പോഴും വന്നു പോയിരുന്നു. വിനോദ സഞ്ചാരത്തിനെന്ന വ്യാജേന ഭർത്താവ് ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നതിനിടെ വൈതൽമലക്ക് സമീപം വെച്ച് ബൈക്കിൽ നിന്ന് തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്നും 2021 വരെയുള്ള കാലയളവിൽ പീഡനം തുടർന്നുവെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ഡിവൈ.എസ്‌പി.ക്ക് കൈമാറിയിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്