- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ യുവതിയെ കടന്നു പിടിച്ചത് തിരുവല്ല പെരുന്തുരുത്തിയിൽ വച്ച്; യുവതി ബഹളം വച്ചപ്പോൾ ഇറങ്ങി ഓടാൻ ശ്രമം; യാത്രക്കാരും കണ്ടക്ടറും ചേർന്ന് തടഞ്ഞു വച്ച് പൊലീസിന് കൈമാറി; പിടിയിലായത് കാവാലം സ്വദേശി
തിരുവല്ല: കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് യുവതിയെ കടന്നു പിടിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് റിമാൻഡിൽ.
കാവാലം പള്ളിയറക്കാവ് സരസ്വതി മന്ദിരത്തിൽ സുരേഷ് കുമാർ ( 37 )നെയാണ് തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ചങ്ങനാശ്ശേരിയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയായിരുന്ന യുവതിയെയാണ് സുരേഷ് കുമാർ കടന്നു പിടിച്ചത്.
ബുധനാഴ്ച വൈകിട്ടോടെ പെരുംതുരുത്തിക്ക് സമീപം വച്ചായിരുന്നു സംഭവം. യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് സുരേഷിനെ തടഞ്ഞുവെച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കൈമാറുകയായിരുന്നു.
Next Story