- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറക്കമരുന്ന് കഴിച്ച് കിടക്കുമ്പോൾ മദ്യപിച്ചെത്തി കടന്നു പിടിച്ചു; കൈയിൽ കിട്ടിയ ഇരുമ്പുവടി കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു; കൂടലിൽ ഒപ്പം താമസിച്ചിരുന്ന മധ്യവയസ്കനെ കൊലപ്പെടുത്തിയ വീട്ടമ്മ റിമാൻഡിൽ
കോന്നി: ഉറക്കമരുന്ന് കഴിച്ച് കിടക്കുമ്പോൾ മദ്യപിച്ചെത്തി കടന്നു പിടിച്ചതിനാണ് താൻ കൈയിൽ കിട്ടിയ കമ്പി വടി കൊണ്ട് ഒപ്പം താമസിച്ചിരുന്നയാളെ തലയ്ക്ക് അടിച്ചു കൊന്നതെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻ പിള്ള (50) ആണ് കൊല്ലപ്പെട്ടത്. കൂടൽ നെല്ലിമുരുപ്പ് കോളനിയിൽ നെല്ലിമുരുപ്പ് വീട്ടിൽ രജനി(43) യെയാണ് കൂടൽ എസ്എച്ച്ഓ ജി. പുഷ്പകുമാർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് നാലിനാണ് സംഭവം. ഭർത്താവ് ഉപേക്ഷിച്ച രജനി മകന്റെ കൂടെയാണ് താമസിച്ചുവന്നത്. രണ്ട് ആൺ മക്കളാണ് ഇവർക്ക്. ഒരാൾ പിതാവിനൊപ്പമാണ്. നാടും വീടും വിട്ട ശശിധരൻ പിള്ള കഴിഞ്ഞ കുറേനാളുകളായി ഇടയ്ക്കിടെ രജനിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഉറക്കമില്ലായമയ്ക്ക് മരുന്ന് കഴിക്കുന്ന ഇവർ ഞായറാഴ്ച പകൽ ഉറക്കത്തിലായിരുന്നപ്പോൾ മദ്യപിച്ചെത്തിയ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചുവത്രെ.
ഈസമയം കൈയിൽ കിട്ടിയ കമ്പിവടി കൊണ്ട് രജനി പലതവണ തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവരുടെ മകൻ നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ആദ്യം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഒമ്പതു മണിയോടെ മരിച്ചു. പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. എസ്ഐ ദിജേഷ്, പൊലീസ് ഉദ്യോഗസ്ഥരായ ദീപ്തി, പ്രോഡ്ജി, സുബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്