- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു മാസത്തിനിടെ മോഷ്ടിച്ചത് അഞ്ചു ലക്ഷം രൂപയുടെ റോഡ് പണിക്കുള്ള സാധന സാമഗ്രികൾ; രണ്ടു മോഷ്ടാക്കളെ കിലോമീറ്ററുകൾ നീണ്ട ചേസിങിനൊടുവിൽ പിടികൂടി
തിരുവല്ല: സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ലക്ഷങ്ങൾ വില മതിക്കുന്ന റോഡ് നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം രണ്ടാം കുറ്റിയിൽ പന്തപ്ലാവിൽ വീട്ടിൽ സിദ്ദിഖ് (40) , ഇയാളുടെ ബന്ധു കറ്റാനം ഇലിപ്പക്കുളം തടയിൽ വടക്കേതിൽ വീട്ടിൽ മുഹമ്മദ് ഇല്യാസ് ( 29 ) എന്നിവരാണ് പിടിയിലായത്.
സാധന സാമഗ്രികൾ മോഷണം പോകുന്നതായി കാട്ടി കൺസ്ട്രക്ഷൻ കമ്പനി മാനേജർ പുളിക്കീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്മേലുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ പെട്ടി ഓട്ടോറിക്ഷയിൽ എത്തിയ ഇരുവരും ചേർന്ന് മണിപ്പുഴയിൽ നിന്നും റോഡ് വക്കിൽ സൂക്ഷിച്ചിരുന്ന ഉരുക്ക് പാളി ഉൾപ്പടെയുള്ള സാധനങ്ങൾ ഓട്ടോയിലേക്ക് കയറ്റുകയായിരുന്നു.
ഇതിനിടെ കൺസ്ട്രക്ഷൻ കമ്പനിയിലെ രണ്ട് ജീവനക്കാർ ബൈക്കിൽ ഇതു വഴി വന്നു. അവരെ കണ്ടതോടെ ഇരുവരും ഓട്ടോറിക്ഷയിൽ രക്ഷപെട്ടു. ഇതോടെ ജീവനക്കാർ ഓട്ടോറിക്ഷയെ ബൈക്കിൽ പിന്തുടർന്നു. മാന്നാറിൽ വച്ച് അമിത വേഗത്തിൽ പോകുന്ന ഓട്ടോറിക്ഷയും പിന്തുടരുന്ന ബൈക്കും മാന്നാർ പൊലീസ് പെട്രോളിങ്ങ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഇവരെ പിന്തുടർന്ന പൊലീസ് ജീപ്പ് കുറുകെയിട്ട് ഓട്ടോ തടഞ്ഞു. ഓട്ടോയിൽ നിന്നും ഇറങ്ങിയോടിയ സിദ്ദിഖിനെയും മുഹമ്മദ് ഇല്യാസിനെയും പൊലീസും ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു.
തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാത നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി സൂക്ഷിച്ചിരുന്ന അഞ്ച് ക്ഷേ ജാക്കി , ഉരുക്ക് പാളികൾ, ഇരുമ്പ് പൈപ്പുകൾ തുടങ്ങിയ അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന സാധന സാമിഗ്രികളാണ് കഴിഞ്ഞ മൂന്ന് മാസക്കാലത്തിനിടെ ഇരുവരും ചേർന്ന് മോഷ്ടിച്ചത്. സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോ റിക്ഷയിലെത്തി രാത്രികാലങ്ങളിലാണ് സാധനങ്ങൾ മോഷ്ടിച്ചിരുന്നത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്