- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ശ്രീകണ്ഠപുരം അലക്‌സ്‌നഗർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുരിശുകൾ അജ്ഞാത സംഘം തകർത്തു. കല്ലറകളിൽ സ്ഥാപിച്ച 12 കുരിശുകളാണ് തകർത്തത്. എട്ട് കുരിശുകൾ പിഴുത് മാറ്റുകയും നാലെണ്ണം തകർത്ത നിലയിലുമാണ്. മരത്തിലും ഗ്രാനൈറ്റിലും സ്ഥാപിച്ച കുരിശുകളാണ് നശിപ്പിക്കപ്പെട്ടത്. പുലർച്ചെ കുർബാനയ്ക്ക് ശേഷം സെമിത്തേരിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളാണ് കുരിശുകൾ തകർത്തതായി കണ്ടത്.
ഇടവക വികാരി ഫാ. കുര്യൻ ചൂഴികുന്നേലിന്റെയും ട്രസ്റ്റിമാരുടെയും പരാതിയിൽ ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശൻ, എസ്‌ഐ സുബീഷ് മോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ദേവാലയത്തിന് 50 മീറ്ററോളം അകലെയാണ് സെമിത്തേരി. അലക്‌സ് നഗർ ടൗണിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
മറുനാടന് ഡെസ്ക്
Next Story