- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു; ദാമോദരൻ മാസ്റ്ററുടെ വിയോഗത്തിൽ അനുശോചിച്ചു കെപിസിസി അധ്യക്ഷനും നേതാക്കളും
കണ്ണൂർ: പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി പുന്നാട് ലീല നിവാസിൽ പടിയൂർ ദാമോദരൻ മാസ്റ്റർ(71) മരണമടഞ്ഞു. തിങ്കളാഴ്‌ച്ച വൈകുന്നേരം ചാലമിംമ്‌സ് ആശുപത്രിയിൽ വച്ചായിരുന്നു മരണം
തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ ദാമോദരൻ മാസ്റ്റർ ചാലമിംമ്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഞായറാഴ്‌ച്ച രാവിലെ ആറരയോടെ തലശ്ശേരി-വളവുപാറ റോഡിൽ കീഴൂർകുന്ന് എം ജി കോളജ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. രാവിലെ പുന്നാട് ടൗണിനടുത്ത വീട്ടിൽ നിന്നും കീഴൂർകുന്ന് ഭാഗത്തേക്ക് നടക്കുന്നതിനിടെ പിന്നിൽ നിന്നും അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കണ്ണുർ എയർപോർട്ടിൽ ഉദ്യോഗസ്ഥനായ കീഴ്പ്പള്ളി സ്വദേശിയായ യുവാവാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദാമോദരനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ദാമോദരൻ മാസ്റ്ററുടെ വിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി എംഎൽഎമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ അനുശോചിച്ചു.
മറുനാടന് മലയാളി ബ്യൂറോ