ചണ്ഡീഗഡ്: പഞ്ചാബിൽ കാണാതായ ഒരു കുടുംബത്തിലെ നാലുപേരെ ഫരീദ്‌കോട്ടിലെ സിർഹിന്ദ് ഫീദർ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരംജിത് സിങ്, ഭാര്യ രൂപീന്ദർ കൗർ, അവരുടെ 13 ഉം 11 ഉം വയസ്സുള്ള മക്കൾ എന്നിവരെയാണ് കനാലിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ജൂണിലാണ് ഭരംജിത്ത് സിംഗിനെയും കുടുംബത്തെയും കാണാതാവുന്നത്.

ഇവരെ ഒരുമാസത്തിലേറെയായി ഫരീദ്‌കോട്ടിലെ ബാൻസിങ് കോളനിയിൽ നിന്നും കാണാതായതാവുകയായിരുന്നു. കനാലിന്റെ അടിഭാഗത്ത് കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. രുപദീർ കൗറിന്റെ പരാതിയെ തുടർന്ന് അജ്ഞാതരായ വ്യക്തികൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.