റാന്നി: റാന്നിയിൽ യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനേയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് പൊലീസ്. റാന്നി ഐത്തല, മീമുട്ടുപാറ ചുവന്നപ്ലാക്കൽ തടത്തിൽ സജി ചെറിയാന്റെ ഭാര്യ റിൻസ (21), മകൾ എൽഹാന എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച, വൈകിട്ട് 5.30-നാണ് മൃതദേഹം കണ്ടെത്തുന്നത്. ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നു. ഭർത്താവ് സജി രണ്ടുവർഷമായി മസ്‌കറ്റിലാണ്. ആത്മഹ

ഇന്നലെ രാവിലെ എട്ടു മണി വരെ റിൻസയെയും മകളേയും അയൽവാസികൾ കണ്ടിരുന്നു. വൈകിട്ട്, തൊട്ടടുത്ത് താമസിക്കുന്ന സജുവിന്റെ സഹോദരന്റെ മകൾ പരീക്ഷ കഴിഞ്ഞ് മടങ്ങി വന്നപ്പോൾ വിളിച്ചിട്ട് ആരേയും കണ്ടില്ല. തുടർന്ന്, തന്റെ വീട്ടിൽ വിവരമറിയിച്ചു. സജുവിന്റെ സഹോദരൻ വന്നുനോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്.

വീട് പൂട്ടിയ നിലയിലായിരുന്നതിനാൽ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. റിൻസയുടെ മൃതദേഹം വീടിനുള്ളിലെ തിണ്ണയിലും കുട്ടിയുടെ മൃതദേഹം അടുക്കളയിലേക്ക് കടക്കുന്ന ഭാഗത്തുമായിരുന്നു. മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു.

റാന്നി ഇൻസ്പെക്റർ എം.ആർ. സുരേഷ്, എസ്‌ഐ. സായിസേനൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ റാന്നിയിലെ സ്വകാര്യ ആശുപത്രി മാർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച, തിരുവല്ല ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ, മൃതദേഹ പരിശോധനയ്ക്കു ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു. വിട്ടിൽനിന്ന് കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. റിൻസയുടെ  പിതാവ്‌ഒരു വർഷം മുമ്പ് ആങ്ങമൂഴിയിൽ വച്ച് തൂങ്ങി മരിച്ചിരുന്നു.