- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈരാറ്റുപേട്ടക്കാരൻ എന്ന നിലയ്ക്ക് പിസി ജോർജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു; ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ ഞങ്ങള് തല്ലും'; പിസിക്ക് ഫേസ്ബുക്ക് വീഡിയോയിലൂടെ യുവാവിന്റെ വധഭീഷണി
കോട്ടയം: പൂഞ്ഞാറിലെ തോൽവിക്ക് പിന്നാലെ പി.സി.ജോർജിന് വധഭീഷണിയുമായി ഈരാറ്റുപേട്ട സ്വദേശി. ഈരാറ്റുപേട്ടയിൽ ഇനി കാലുകുത്തിയാൽ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നാണ് ഭീഷണി. ഫേസ്‌ബുക്കിലൂടെയാണ് യുവാവ് ഭീഷണി മുഴക്കുന്നത്. എംഎൽഎ സ്ഥാനം ഒഴിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പിസി ജോർജിന് നേരേ ഈരാറ്റുപേട്ടയിൽ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഭീഷണി എന്ന് സംശയിക്കുന്നു.
'ഒരു ഇലക്ഷൻ ഒക്കെയാകുമ്പോൾ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരൻ എന്ന നിലയ്ക്ക് പിസി ജോർജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎൽഎയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാർക്ക് വരാതിരിക്കാൻ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലീ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.'-ഇങ്ങനെയാണ് യുവാവിന്റെ വാക്കുകൾ
യുവാവ് ഭീഷണി മുഴക്കുന്നത് വിദശത്ത് നിന്നാണെന്നാണ് സൂചന. അതേസമയം, പൂഞ്ഞാർ മണ്ഡലത്തിന്റെ ചരിത്രത്തിൽ പിസി ജോർജിനെ ചേർത്തുപിടിച്ചിട്ടുള്ള പ്രദേശങ്ങളിലൊന്നാണ് ഈരാറ്റുപേട്ട. മുന്നണികൾ മാറിയപ്പോഴും ജോർജിന് നിശ്ചിത ശതമാനം വോട്ടുവിഹിതം ഈരാറ്റുപേട്ടയിൽ നിന്ന് ഉറപ്പിക്കാമായിരുന്ന രാഷ്ട്രീയ സാഹചര്യം നിലനിന്നിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് പിന്നാലെ കേരളാ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങൾ ജോർജിലുണ്ടാക്കിയ സ്വാധീനമാണ് ഈരാറ്റുപേട്ടയെ ജോർജിൽ നിന്ന് അകറ്റിയത്. മുസ്ലിം വിരുദ്ധ പരമാർശങ്ങളും ലൗ ജിഹാദ് ഉണ്ടെന്ന് ആക്രോശങ്ങളുമെല്ലാം ജനപക്ഷം നേതാവിന്റെ തോൽവിയിലേക്ക് കാര്യങ്ങളെയെത്തിച്ചു.
2016ലെ തെരഞ്ഞെടുപ്പിൽ നഗരസഭ പരിധിയിൽ ജോർജിന് 7195 വോട്ടുകൾ ലഭിച്ച ജോർജിന് ഇത്തവണ ലഭിച്ചത് വെറും 1125 വോട്ടുകളാണ്. പ്രചരണത്തിനിടയിൽ ഈരാറ്റുപേട്ടയിൽ നിന്ന് ചിലർ ജോർജിനെ കൂവിയതും ഇതുമായി കൂട്ടിച്ചേർത്ത് വായിക്കാവുന്നതാണ്. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേകര, തിടനാട് പഞ്ചായത്തുകളിലാണ് നേട്ടമുണ്ടാക്കാൻ സാധിച്ചത്. എന്നാൽ ഈ പ്രദേശങ്ങളിലൊന്നും ഭുരിപക്ഷം ലഭിക്കാനുള്ള അത്രയും വോട്ടുകൾ നൽകിയില്ല. മുസ്ലിം വിരുദ്ധ പരാമർശങ്ങൾ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചവർക്കും തെറ്റി.
പല മേഖലകളിലെയും ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ പെട്ടിയിലാണ് വീണത്. 27,821 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയക്കൊടി പാറിച്ച ജോർജിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് എൻഡിഎ വോട്ടുകളാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രതീക്ഷിച്ചിരുന്ന എൻഡിഎ വോട്ടുകൾ കിട്ടിയില്ലെന്ന് മാത്രമല്ല, തോൽവിക്ക് കാരണമാവുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ