- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് വാഹനം തട്ടിയെടുത്ത് യാത്ര; പിടികൂടാനെത്തിയ പൊലീസുകാരനെ വെട്ടി പരിക്കേൽപ്പിച്ചത് കയ്യിൽ കരുതിയ വാൾ ഉപയോഗിച്ചും; ഹർപ്രീത് സിങ്ങിനെ പിടികൂടിയത് സാഹസികമായി
ന്യൂഡൽഹി: പൊലീസ് വാഹനം തട്ടിയെടുത്തയാളെ പിടികൂടിയത് സാഹസികമായി. സിംഘു അതിർത്തിയിലാണ് സംഭവം. പഞ്ചാബ് സ്വദേശിയായ ഹർപ്രീത് സിങ്ങിനെയാണ് സാഹസികമായി പൊലീസ് സംഘം പിടികൂടിയത്. പൊലീസ് വാഹനം തട്ടിയെടുത്ത ഹർപ്രീത് സിഗ്, പിടികൂടാനെത്തിയ പൊലീസുകാരനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്ന ആളാണ് അക്രമി.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഹർപ്രീത് സിങ് പൊലീസ് വാഹനം തട്ടിയെടുത്തത് കടന്നുകളഞ്ഞത്. ഇതുകണ്ട പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്നു. ട്രാഫിക് സിഗ്നലിൽവെച്ച് കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇയാൾ പിന്നീട് ഒരു സ്കൂട്ടർ തട്ടിയെടുത്ത് രക്ഷപ്പെട്ടു. പൊലീസും പിന്നാലെ കുതിച്ചു. ഒടുവിൽ പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന വാൾ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിപരിക്കേൽപ്പിച്ചത്.
ഡൽഹി സമയ്പുർ ബദ്ലി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. ആശിഷ് ദുബെയ്ക്കാണ് വെട്ടേറ്റത്. കഴുത്തിലും കൈവിരലുകളിലും വെട്ടേറ്റ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. സംഭവത്തിൽ ഹർപ്രീത് സിങ്ങിനെതിരേ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞമാസവും കർഷക സമരത്തിനിടെ സിംഘു അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പൊലീസുകാരന് വെട്ടേറ്റിരുന്നു.
മറുനാടന് മലയാളി ബ്യൂറോ