- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശങ്കയേറ്റി ഡൽറ്റപ്ലസ് വകഭേദം; ഡെൽറ്റ പ്ലസ് ബാധിച്ച് രണ്ടു വയസ്സുള്ള കുട്ടി മരിച്ചു ; മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി ഇന്ന് രണ്ട് മരണം കൂടി
ഭോപ്പാൽ : കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാ പ്ലസ് ബാധിച്ച് രാജ്യത്ത് രണ്ടുപേർ കൂടി മരിച്ചു. മധ്യപ്രദേശിൽ രണ്ടു വയസ്സുള്ള കുട്ടിയും മഹാരാഷ്ട്രയിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഡെൽറ്റ പ്ലസ് ബാധിച്ചുള്ള മരണം മൂന്നായി.
മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ഡെൽറ്റ പ്ലസ് വൈറസ് ബാധിച്ച് കഴിഞ്ഞദിവസം 22 വയസ്സുള്ള യുവതി മരിച്ചിരുന്നു. മഹാരാഷ്ട്രയിൽ ആദ്യ ഡെൽറ്റ പ്ലസ് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുംബൈയിലെ ഘട്കോപ്പർ മേഖലയിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്യപ്പട്ടിട്ടുള്ളത്.
മഹാരാഷ്ട്രയിൽ 20 പേർക്കാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിൽ ഏഴുപേർക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ ജമ്മു കാശ്മീരിലും കർണാടകയിലും ഓരോ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്ക, ബ്രിട്ടൻ അടക്കം 11 ഓളം രാജ്യങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ