- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിപി അനിൽകാന്തിന്റെ കാലാവധി നീട്ടി; രണ്ട് വർഷത്തേക്ക് കൂടി പൊലീസ് മേധാവി പദവിയിൽ തുടരാൻ അനുമതി നൽകി മന്ത്രിസഭാ യോഗം; ഡിജിപിയുടെ കാലാവധി നീട്ടി നൽകുന്നത് കേരളത്തിൽ പുതിയ കീഴ് വഴക്കം; ടോമിൻ തച്ചങ്കരിക്കും ബി സന്ധ്യക്കും സുധേഷ് കുമാറിനും പൊലീസ് മേധാവി സ്ഥാനം സ്വപ്നം മാത്രമാകും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ കാലാവധി നീട്ടി. രണ്ട് വർഷചത്തേക്ക് കൂടി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് തുടരാനാണ് സംസ്ഥാന മന്ത്രിസഭായോഗം അനുമതി നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡിജിപിക്ക് പദവി നീട്ടി നൽകുന്നത്. നേരത്തെ ഏഴു മാസത്തെ സർവീസ് കാലാവധി മാത്രമായിരുന്നു അനിൽകാന്തിന് ഉണ്ടായിരുന്നത്. ഈ നവംബറിൽ അദ്ദേഹം വിരമിക്കാനിരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
മറ്റൊരു ലോക്നാഥ് ബഹ്റയെ തന്നെയാണ് പിണറായി സർക്കാരിനു ആവശ്യം. ഇത് മനസിലാക്കി തന്നെയാണ് പടിയിറങ്ങിയ ഡിജിപി ബഹ്റ അനിൽകാന്തിന്റെ പേര് സർക്കാരിന്റെ മുന്നിലേക്ക് വെച്ചതും അദ്ദേഹത്തെ ഡിജിപി ആക്കിയത്ും. സർക്കാരിനു താത്പര്യം തങ്ങൾ പറയുന്നത് ചെയ്യുന്ന ഒരു ഡിജിപിയാണ് അനിൽകാന്ത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് ഇപ്പോൾ കാലാവധി സർക്കാർ നീട്ടിനൽകുന്നതും.
പൊലീസ് മേധാവിക്കു സുപ്രീം കോടതി ഉത്തരവു പ്രകാരം രണ്ട് വർഷ കാലാവധി നൽകണം. സർക്കാർ അതിനു തയ്യാറായാകുകയായിരുന്നു. ഇതോടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്ക് പൊലീസ് മേധാവി പദവി കിട്ടാക്കനിയാകും. തച്ചങ്കിരിയും സുദേഷ് കുമാറും ബി സന്ധ്യയുമാണ് ഈ ഹതഭാഗ്യർ. അനിൽകാന്തിന്റെ സർവീീസ് കാലാവധി കഴിയുമ്പോഴേക്കും മറ്റു ഉദ്യോഗസ്ഥർ വിരമിക്കുന്ന അവസ്ഥയാണുള്ളത്.
ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ഡൽഹി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിനേരത്തെ ഇദ്ദേഹത്തിന്റെ നിയമനത്തിൽ ഉണ്ടായിരുന്നു. ഡൽഹി സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവ്വീസ് നേടുന്നത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
സംസ്ഥാനം കൊടുത്ത പട്ടികയിൽ ഉൾപ്പെട്ട അരുൺകുമാർ സിൻഹ ഒഴിയുകയും തച്ചങ്കരിയെ ഒഴിവാക്കുകയും ചെയ്തതാണ് അനിൽകാന്ത് യുപിഎസ് സി പട്ടികയിൽ ഇടംപിടിക്കാൻ ഇടയാക്കിയത്. ബെഹ്റയെ പോലെ വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിന്റെയും തലവനായ ശേഷമാണ് അനിൽ കാന്തും പൊലീസ് മേധാവിയാകുന്നത്. വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായും ഐബിയിലും സേവനമനുഷ്ഠിച്ചു.
മറുനാടന് മലയാളി ബ്യൂറോ