- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യതലസ്ഥാനത്ത് വൻ രത്നവേട്ട; ഇന്ത്യയിൽ നിന്നും വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച വജ്രം പിടികൂടി കസ്റ്റംസ് ; പിടികൂടിയത് വിപണിയിൽ 1.56 കോടി രൂപ വിലമതിക്കുന്ന വജ്രം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ വജ്രവേട്ട. 1,082 കാരറ്റ് തൂക്കം വരുന്ന വജ്രമാണ് ഡൽഹി കസ്റ്റംസ് പിടികൂടിയത്. ആഗോള വിപണിയിൽ 1.56 കോടി രൂപ വിലമതിക്കുന്ന വജ്രമാണിതെന്നാണ് എയർ കാർഗോ എക്സ്പോർട്ട് കമ്മീഷണറേറ്റ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
വജ്രം കടത്തുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധ നടത്തിയത്. തുടർന്ന് വസ്ത്രങ്ങൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന മുത്തുകളുടെ കൂട്ടത്തിൽ വജ്രങ്ങൾ കണ്ടെത്തുകയായിരുന്നു. 5,000 രൂപ വിലമതിക്കുന്ന മുത്തുകളുടെ കൂട്ടത്തിൽ ഒളിപ്പിച്ചാണ് വജ്രങ്ങൾ കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.
ആർക്കും സംശയം ഉണ്ടാവാതിരിക്കാൻ മുത്തുകളുടെ രൂപത്തിൽ വജ്രങ്ങൾ ചെത്തി മിനുക്കിയ രൂപത്തിലായിരുന്നു. ഇന്ത്യയിൽ നിന്നും ഹോങ്കോംഗിലേയ്ക്ക് കടത്താൻ ശ്രമിച്ച വജ്രങ്ങളാണ് പിടികൂടിയതെന്ന് കസ്റ്റംസ് പറഞ്ഞു. രാജ്യത്ത് നിന്നും അതിവിദഗ്ദമായി വജ്രം കടത്താനുള്ള ശ്രമം ഇതാദ്യമായാണുണ്ടാകുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി. എയർ കാർഗോയിൽ ആദ്യമായാണ് ഇത്രയും വില മതിക്കുന്ന വജ്രം പിടികൂടുന്നതെന്നും കസ്റ്റംസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ