- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു പോയെന്ന ആരോപണം ഗൗരവതരം; വെളിപ്പെടുത്തലുകളിൽ ഉറച്ച് നിൽക്കുന്ന മൊഴി പൊലീസിനും നൽകി ബാലചന്ദ്രകുമാർ; ബ്ലാക് മെയിൽ സ്വഭാവത്തിന് തെളിവുമായി ഓഡിയോ ക്ലിപ്പ് അടക്കം അട്ടിമറി സംശയവുമായി ദിലീപിന്റെ പരാതിയും പൊലീസിന്; നടക്കുന്നത് വിചാരണ നീട്ടാനുള്ള അട്ടിമറിയോ?
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ദൃശ്യങ്ങളുടെ പകർപ്പ് പുറത്തുപോയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം തുടങ്ങുമ്പോൾ വാദി പ്രതിയാകുനമോ? പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപിനെതിരേ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന്, അന്വേഷണസംഘം ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു. അതിനിടെ തന്റെ ഭാഗം വിശദീകരിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് ദിലീപും പരാതി നൽകിയിട്ടുണ്ട്. പൊലീസ് മേധാവിയുടെ പരിഗണനയിലാണ് ഈ പരാതിയെന്നാണ് സൂചന.
ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള ഫോൺ സംഭാഷണവും ഈ പരാതിയിൽ ഉണ്ട്. ബ്ലാക് മെയിൽ സ്വഭാവത്തിലുള്ളതാണ് ഈ ഫോൺ സംഭാഷണമെന്നാണ് സൂചന. ഈ തെളിവുകൾ കോടതി സമക്ഷവും ദിലീപ് എത്തിക്കും. വിചാരണയുടെ അന്തിമ ഘട്ടത്തിലെ വെളിപ്പെടുത്തലിൽ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ക്യാമ്പിന്റെ സംശയം. ഈ സാഹചര്യത്തിലാണ് ബാലചന്ദ്ര കുമാറിനെതിരെ ദിലീപ് ഡിജിപിക്ക് അടക്കം പരാതി നൽകിയത്. അതിനിടെ മുഖ്യമന്ത്രിക്കും അന്വേഷണ സംഘത്തിനും നൽകിയ പരാതിയിലുള്ള കാര്യങ്ങൾ മൊഴിയിലും ബാലചന്ദ്രകുമാർ ആവർത്തിച്ചു. നാലു വർഷമായിട്ടും പരാതി നൽകാതിരുന്നതു പേടിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്റെ ആരോപണം ഗൗരവതരമാണെന്നാണു അന്വേഷണ സംഘത്തിന്റെ നിലപാട്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. പുതിയ വെളിപ്പെടുത്തലുകളാണു പുറത്തുവന്നതെന്നും അതിനാൽ തുടരന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കഴിഞ്ഞാഴ്ച കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പൂർത്തിയാകുംവരെ വിചാരണ നടപടി നിർത്തിവയ്ക്കണമെന്ന അപേക്ഷയിൽ കോടതി നാളെ തീരുമാനമെടുക്കും. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന അപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരേ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ ആറിനു ഹൈക്കോടതി പരിഗണിക്കും.
ക്രിമിനൽ നടപടിച്ചട്ടം വകുപ്പ് 173 (8) പ്രകാരം തുടരന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥനു കോടതിയുടെ അനുമതി ആവശ്യമില്ല. കോടതിയെ അറിയിച്ചാൽ മതിയാകും. അന്വേഷണം കഴിയുന്നതുവരെ വിചാരണ നടപടി നിർത്തിവയ്ക്കണമോ എന്നതു കോടതിക്കു തീരുമാനിക്കാം. കോടതി തീരുമാനം എതിരെങ്കിൽ പ്രോസിക്യൂഷൻ മേൽക്കോടതിയെ സമീപിച്ചേക്കും. നടിയെ ആക്രമിച്ച കേസിൽ വിചാരണ അന്തിമഘട്ടത്തിലേക്കു നീങ്ങുമ്പോഴാണു പുതിയ വെളിപ്പെടുത്തൽ.
പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്നതടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അറിയിച്ചിരുന്നു. വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ അന്വേഷണം നടത്താതിരുന്നാൽ, ഭാവിയിൽ പൊലീസിനും തലവേദനയാകും. ദൃശ്യത്തിന്റെ പകർപ്പ് പുറത്തുനിന്നു കണ്ടെത്തുന്ന പക്ഷം ഉത്തരം നൽകേണ്ടിവരിക പൊലീസാകും. ഈ ദൃശ്യങ്ങൾ എങ്ങനെ ചോർന്നുവെന്നത് അതിനിർണ്ണായകമാകും.
കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാർ രാജിവച്ചതോടെ പകരം ആളെ സർക്കാർ കണ്ടെത്തേണ്ടി വരും. അതുവരെ വിചാരണ പുനരാരംഭിക്കാനാകില്ല.
മറുനാടന് മലയാളി ബ്യൂറോ