ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ. ഡൽഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോംഗിയ അംഗത്വം സ്വീകരിച്ചത്. പഞ്ചാബിലെ കോൺഗ്രസ് സിറ്റിങ് എംഎൽഎ ഫതേഹ് സിഭ് ബജ്വയും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

44-കാരനായ ദിനേശ് മോംഗിയ ഛണ്ഡീഗഢിലാണ് ജനിച്ചത്. 2001-ൽ അരങ്ങേറ്റം കുറിച്ച ഇടംകയ്യൻ ബാറ്റ്സ്മാനായ മോംഗിയ 2007 മെയ് 12-ന് ബംഗ്ലാദേശിനെതിരായിട്ടാണ് ഇന്ത്യക്കായി അവസാന മത്സരം കളിച്ചത്.