- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരമായി വില്ലൻ വേഷം ചെയ്യുന്ന കാലത്താണ് മോഹൻലാൽ ശങ്കറിന്റെ കൂട്ടുകാരനായി അഭിനയിച്ചത്; 'എന്റെ മോഹങ്ങൾ പൂവണിഞ്ഞു' ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞ് കൈപിടിച്ച് മോഹൻലാലിന്റെ അമ്മ പറഞ്ഞു; 'എന്തുരസമായിരിക്കുന്നു ലാലുമോന്റെ വേഷം'; ആദ്യ സിനിമ മുതൽ മോഹൻലാൽ തനിക്കൊപ്പമുണ്ടെന്നും ഓർമ്മകൾ പങ്കുവച്ച് ഭദ്രൻ
തിരുവനന്തപുരം: 1982ൽ പുറത്തിറങ്ങിയ 'എന്റെ മോഹങ്ങൾ പൂവണിഞ്ഞു''എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ വ്യക്തിയാണ് ഭദ്രൻ. ശങ്കർ മേനക ജോഡിക്കൊപ്പം തുല്യപ്രാധാന്യത്തോടെ മോഹൻലാലും നിറഞ്ഞുനിന്ന ചലച്ചിത്രം്. അങ്കിൾ ബണും, സ്ഫടികവും, ഒളിമ്പ്യൻ അന്തോണി ആദവുമടക്കം മോഹൻലാലിനെ നായകനാക്കി ചെയ്ത ചിത്രങ്ങളൊക്കെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം ഭദ്രന്റേതായി അണിയറയിൽ ഒരുങ്ങുകയണ്. തന്റെ ആദ്യ സിനിമ മുതൽ മോഹൻലാൽ തനിക്കൊപ്പമുണ്ടെന്ന് പറയുകയാണ് ഭദ്രൻ.
എന്നും വില്ലൻ കഥാപാത്രം ചെയ്തിരുന്ന മോഹൻലാലിന് ഒരു വ്യത്യസ്തവേഷമായിരുന്നു 'എന്റെ മോഹങ്ങള് പൂവണിഞ്ഞു' എന്ന ചിത്രത്തിൽ താൻ നൽകിയതെന്നും ചിത്രം കണ്ട ലാലിന്റെ അമ്മയ്ക്ക് ഏറെ സന്തോഷമായെന്നും ഭദ്രൻ വനിത മാഗസിനിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
'എന്റെ ആദ്യ സിനിമ മുതൽ മോഹൻലാൽ ഉണ്ട്. സ്ഥിരമായി വില്ലൻ വേഷം ചെയ്യുന്ന കാലത്താണ് എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിൽ മോഹൻലാൽ ശങ്കറിന്റെ കൂട്ടുകാരനായി അഭിനയിച്ചത്. ചിത്രത്തിന്റെ പ്രിവ്യൂ കഴിഞ്ഞ് എന്റെ കൈപിടിച്ച് മോഹൻലാലിന്റെ അമ്മ പറഞ്ഞു, എന്തുരസമായിരിക്കുന്നു ലാലുമോന്റെ വേഷം', ഭദ്രൻ പറഞ്ഞു.
മോഹൻലാലിന്റെ കണ്ണിൽ ഒരു കുസൃതിത്തിളക്കമുണ്ടെന്നും അതുകൊണ്ട് മോഹൻലാൽ അല്ലാതെ മറ്റൊരാളെ സ്ഫടികം എന്ന ചിത്രത്തിൽ തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും ഭദ്രൻ പറയുന്നു.
സർവഗുണ സമ്പന്നന്മാരായ നായക കഥാപാത്രങ്ങളുടെ കാലത്ത് പോക്കിരിയും തന്നിഷ്ടക്കാരനുമായ ആടുതോമയെ ജനങ്ങൾക്ക് ഇഷ്ടമാകുമോ എന്നൊരു സംശയം ആദ്യത്തെ നിർമ്മാതാവിന് ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവ് സിനിമയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് തോന്നിയതിന് പിന്നാലെയാണ് ഗുഡ്നൈറ്റ് മോഹനെ സമീപിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കഥയുടെ ത്രെഡ് കേട്ടപ്പോൾ തന്നെ മോഹന് അതിന്റെ സാധ്യത പിടികിട്ടി. സ്ഫടികം റിലീസായ ദിവസം ആദ്യം തീരുമാനിച്ച നിർമ്മാതാവ് തനിക്ക് അടുത്ത സിനിമയ്ക്കുള്ള അഡ്വാൻസ് തന്നുവെന്നത് മറ്റൊരു കഥയാണെന്നും ഭദ്രൻ പറയുന്നു.
'ചങ്ങാത്തം', ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, ഇടനാഴിയിൽ ഒരു കാലൊച്ച, അയ്യർ ദ ഗ്രേറ്റ്, അങ്കിൾ ബൺ, സ്ഫടികം, യുവതുർക്കി, ഒളിമ്പ്യൻ അന്തോണി ആദം, വെള്ളിത്തിര, ഉടയോൻ, എന്നിങ്ങനെ 'യഹൂദനി'ൽ എത്തിനിൽക്കുകയാണ് ഭദ്രന്റെ സംവിധാന സപര്യ.
ന്യൂസ് ഡെസ്ക്