- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഷൂസും ബെൽറ്റും ഉപയോഗിച്ച് അയാൾ അവളെ മർദിക്കും; കോവിഡ് ബാധിച്ചാണു മരിച്ചതെങ്കിലും യഥാർഥ കാരണം ഭർത്താവിന്റെ പീഡനം; പീഡനക്കേസിൽ ശിക്ഷ അനുഭവിച്ച ഒരു ഫ്രോഡാണ് അയാൾ': ഹിന്ദി സീരിയൽ താരം ദിവ്യ ഭട്നാഗറിന്റെ മരണത്തിൽ വഴിത്തിരിവാകുന്ന ശബ്ദ സന്ദേശം പുറത്ത്
മുംബൈ: കോവിഡ് ബാധിച്ച മരിച്ചതാണെന്ന് പറയുമെങ്കിലും പ്രശസ്ത ഹിന്ദി സീരിയൽ നടി ദിവ്യ ഭട്നാഗറിന്റെ അകാല മരണത്തിനു പിന്നിലെ ദുരുഹതകൾ അവസാനിക്കുന്നില്ല. സുഹൃത്തും നടിയുമായ ദെവ്ലീന ഭട്ടാചാർജി ദിവ്യയുടെ മരണത്തിന്റെ യഥാർഥ കാരണം ഭർത്താവിന്റെ പീഡനമാണെന്ന് ദെവ്ലീന വെളിപ്പെടുത്തുന്നത്. ദിവ്യയുടെ ഭർത്താവ് ഗജൻ ഗബ്രു പീഡനക്കേസിൽ അറസ്റ്റിലാകുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണെന്നും നിരന്തരമായി ദിവ്യയെ മർദിക്കുമായിരുന്നെന്നും ദെവ്ലീന ആരോപിച്ചിരുന്നു.
ഭർത്താവിന്റെ പീഡനങ്ങളെത്തുടർന്ന് ശാരീരകവും മാനസികമായും തകർന്ന നിലയിലായിരുന്നു ദിവ്യയെന്നും കോവിഡിനോടു പോരാടാൻ അവർക്കു കരുത്തുണ്ടായിരുന്നില്ലെന്നും ആരോപിച്ച ദെവ്ലീന ഏറ്റവും ഒടുവിൽ നടിയുടെ ഒരു ശബ്ദസന്ദേശമാണ് തെളിവായി ഹാജരാക്കുന്നത്.
ദിവ്യയും ദെവ്ലീനയും തമ്മിലുള്ള സംഭാഷണമാണ് ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം. ഈ സംഭാഷണത്തിൽ ഭർത്താവ് ഗജൻ ഗാബ്രുവിന്റെ പീഡനങ്ങളെക്കുറിച്ചാണ് ദിവ്യ പറയുന്നത്. ഷൂസും ബെൽറ്റും ഉപയോഗിച്ചായിരുന്നത്രേ ഗജൻ ദിവ്യയെ മർദിച്ചിരുന്നത്. ദിവ്യയുടെ സഹോദരനെ കൊല്ലുമെന്നും അയാൾ ഭീഷണിപ്പെടുത്തി. ഈ ശബ്ദസന്ദേശം മുംബൈ പൊലീസിന് ദെവ്ലീന അയച്ചുകൊടുത്തിട്ടുമുണ്ട്.
'ദിവ്യയുടെ ജീവിതത്തിൽ ദൗർഭാഗ്യകരമായത് എന്തോ സംഭവിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഇപ്പോഴിതാ അതു സംഭവിച്ചിരിക്കുന്നു. ഇനിയെങ്കിലും കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നാം മടിക്കരുത്. ഇപ്പോഴും ആരെയും ഉപദ്രവിക്കാവുന്ന സ്ഥിതിയിലാണ് ദിവ്യയുടെ ഭർത്താവ് ഗജൻ. അയാൾക്കെതിരെ എത്രയും പെട്ടെന്നു നടപടി വേണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു: ഇതാണ് ദെവ്ലീനയുടെ മുംബൈ പൊലീസിനോടുള്ള അഭ്യർത്ഥന.
ഇക്കഴിഞ്ഞ ദിവസം ഗജൻ ഗാബ്രുവിനെതിരെ മറ്റൊരു വിഡിയോയും ദെവ്ലീന പുറത്തിറക്കിയിരുന്നു. ദിവ്യ ഗാർഹിക അതിക്രമത്തിന്റെ ഇരയാണെന്ന് ആ വിഡിയോയിലും അവർ ആരോപിച്ചിരുന്നു. സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയായ വ്യക്തിയെ അഴികൾക്കുള്ളിലാക്കാൻ താൻ ഏതറ്റം വരെ പോകുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ദിവ്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും ദെവ്ലീന പങ്കുവച്ചിരുന്നു.
അതിനിടെ, ദിവ്യയുടെ സഹോദരൻ ദേവാശിഷും തന്റെ സഹോദരിയുടെ അസംതൃപ്തമായ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കൊടും കുറ്റവാളിയായിരുന്നു ഗജൻ ഗാബ്രുവെന്നും വിവാഹജീവിതത്തിൽ ഉടനീളം ദിവ്യ ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കുകയായിരുന്നു എന്നുമാണ് വെളിപ്പെടുത്തൽ. കോമഡി സീരയലുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചപ്പോഴും യഥാർഥ ജീവിതത്തിൽ കരയാനും സ്വന്തം വിധിയെക്കുറിച്ചോർത്ത് പരിതപിക്കാനും മാത്രമായിരുന്നു അവരുടെ വിധി. ഒടുവിൽ കോവിഡിന്റെ രൂപത്തിൽ അവർ മരിച്ചതോടെയാണ് അസംതൃപ്ത വിവാഹ ജീവിതത്തിന്റെയും ഭർത്താവിന്റെയും ക്രൂരതയുടെയും കഥകൾ പുറത്തുവരുന്നത്.
ചിത്രീകരണത്തിനിടെ അസുഖം മൂർഛിച്ചതിനെത്തുടർന്നാണ് ദിവ്യയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആപ്പോഴേക്കും ശ്വാസകോശത്തിലെ അണുബാധ നിയന്ത്രണത്തിന് അപ്പുറമെത്തിയിരുന്നു. ഒടുവിൽ അപ്രതീക്ഷിതമായ മരണവും.
മറുനാടന് മലയാളി ബ്യൂറോ