- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നു; ഭർത്താവ് മുഖത്തടിച്ചു പരിക്കേൽപ്പിച്ചു; യുവതിയുടെ പരാതിയിൽ ഗാർഹിക പീഡനത്തിന് കേസെടുത്തു
പയ്യന്നൂർ: വിവാഹം കഴിഞ്ഞ് മാസങ്ങൾ തികയും മുമ്പേ പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാലു പേർക്കെതിരേ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഭർത്താവ് കുഞ്ഞിമംഗലം എടാട്ട് സ്വദേശി രാഹുലിനും ബന്ധുക്കൾക്കുമെതിരേയാണ് കേസെടുത്തത്. പാപ്പിനിശേരി അരോളിയിലെ താവറോത്ത് രാഘവന്റെ മകൾ സജീഷ(24)യുടെ പരാതിയിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.
മതാചാരപ്രകാരം ഈ വർഷം ജനുവരി 24ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭർത്താവ് രാഹുലും ബന്ധുക്കളും മാനസികവും ശാരീരികവും പീഡിപ്പിക്കുകയായിരുന്നുവെന്നും ഇക്കഴിഞ്ഞ ജൂലായ് 13നു പരാതിക്കാരിയെ ഭർത്താവ് മുഖത്തടിച്ച് പരിക്കേൽപിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
മറുനാടന് മലയാളി ബ്യൂറോ
Next Story