തിരുവല്ല: മാർത്തോമ്മ സഭയിലെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കോവിഡ് വാക്സിൻ സ്വീകരിച്ചു. 103 വയസാണ് അദ്ദേഹത്തിന്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ വിശ്രമ ജീവിതത്തിലാണ് തിരുമേനി. പ്രായത്തിന്റേതായ അവശതകൾ ഉണ്ടെങ്കിലും കോവിഡ് വാക്സിൻ സ്വീകരിക്കാൻ ശരീരം സജ്ജമെന്ന് കണ്ടാണ് കുത്തിവയ്പ് എടുത്തത്.

തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ നിന്നുള്ള ഡോ. ജോംസി ജോർജ്, ഡോ. രാജു പി. ജോർജ്, ഡോ. സംഗീത എന്നിവരടങ്ങുന്ന സംഘമാണ് വാക്സിനേഷൻ നടത്തിയത്. സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ്, ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ റവ. തോമസ് ജോൺ, വലിയ മെത്രാപ്പൊലീത്തയുടെ സെക്രട്ടറി റവ. ബിനു തോമസ് എന്നിവർ സംബന്ധിച്ചു.