കണ്ണൂർ.. പയ്യന്നുർ സ്വദേശി പുഴയിൽ മുങ്ങിമരിച്ചു.ഒന്നര മാസം മുൻപ് കാസർകോട് ബന്തടുക്കയിലേക്ക് ജോലിക്ക് വന്ന പയ്യന്നൂർ മാതമംഗലം പറവൂർ സ്വദേശിയാണ് പാണത്തൂരിൽ പുഴയിൽ മുങ്ങിമരിച്ചത്. പറവൂരിലെ എം.എസ് രാജൻ (50) ആണ് മരിച്ചത്. ഇന്നലെ സുഹൃത്തുക്കളോടൊപ്പം പാണത്തൂരിൽ ജോലിക്ക് പോയ ശേഷം മൂന്ന് മണിയോടെ കുളിക്കാനായി പാണത്തൂർ നെല്ലിക്കുന്നിലെ പുഴയിൽ ഇറങ്ങിയപ്പോഴാണ് സംഭവം.

പുഴയിൽ മുങ്ങി താഴ്ന്ന ഇയാളെ നാട്ടുകാർ ഒരു മണിക്കൂറിന് ശേഷം മുങ്ങിയെടുക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പി.എസ് ഷൈജി. മക്കൾ: എം.ആർ ദേവപ്രിയ, എം.ആർ ഹരികൃഷ്ണൻ. പിതാവ്: പരേതനായ എം.എസ് ശ്രീധരൻ മാതാവ്: പരേതയായ ഭർഗവി അമ്മ. സഹോദരങ്ങൾ: എം.എസ് ചന്ദ്രൻ, ഓമനക്കുട്ടൻ, റാണി, സജീവൻ, പരേതനായ സദാനന്ദൻ.