- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കന്നുകാലികളെ കടത്തിയ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു; ഗുരുതരമായി പരിക്കേറ്റ ഡ്രൈവർക്കെതിരെ കേസടുത്ത് പൊലീസ്; ഗോവധനിരോധന നിയമം നിലവിൽ വന്ന ശേഷം കർണാടകയിലെ ആദ്യത്തെ കേസ്
മംഗളൂരു: കർണാടകയിൽ രണ്ട് ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്തഡിയിലെടുത്തു. കന്നുകാലികളെ രണ്ട് ലോറികളിൽ അനധികൃതമായി ദാവനഗരെ ജില്ലയിലെ റാണെബെനുൂരിൽ നിന്ന് ശ്യംഗേരി വഴി മംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. സംശയം ഉണ്ടായതോടെ നാട്ടുകാരാണ് വാഹനം തടഞ്ഞു നിർത്തിയത് , പൊലീസ് എത്തിയതോടെ ഒരു വാഹനത്തിന്റെ ഡ്രൈവർ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. മറ്റൊരു ഡ്രൈവറെയാ ദാവനഗരെയിലെ ആബിദ് അലിയെ ആൾക്കൂട്ടം തടഞ്ഞുനിർത്തി മർദ്ദിച്ചു.
ഗുരുതരമായ പരിക്കേറ്റ അലിയെ ചികിത്സയ്ക്കായി ശൃംഗേരിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ഡ്രൈവർമാർക്കുമെതിരെ പൊലീസ് കേസെടുത്തു. കുറ്റം തെളിയിക്കപ്പെട്ടാൽപ്രതികൾക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയുമാണ് ലഭിക്കുക. കർണാടകയിൽ ഗോവധനിരോധന നിയമം നിലവിൽ വന്ന ശേഷം ആദ്യത്തെ കേസാണ് ചിക്കമംഗളൂരുവിൽ ഉണ്ടായത്.