- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാഷിഷ് ഓയിലുമായി പിടിയിലായ വൈപ്പിൻകാരി ആര്യ ചേലാട്ട്; എംഡിഎംഎ കടത്തവേ പിടിയിലായ ടെക്കി കൂടിയായ ശ്രുതി; കാക്കനാട് മയക്കു മരുന്നു കേസിൽ കുടുങ്ങിയ ത്വയ്ബയും ശബ്നയും; കേരളത്തിൽ ലഹരിമരുന്ന് കേസുകളിൽ പ്രതികളാകുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നു
കൊച്ചി: കേരളത്തിൽ ലഹരി മരുന്നുകേസികുളിൽ പ്രതികളാകുന്ന പെൺകുട്ടികളുടെ എണ്ണം കൂടുന്നതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. അടുത്തകാലത്താണ് ഈ പ്രവണത കൂടുന്നത്. 25 വയസ്സുവരെയുള്ള പെൺകുട്ടികളാണ് ഇവരിലേറെയെന്നും സർക്കാർ വ്യക്തമാക്കി. എംഡിഎംഎ പോലുള്ള മയക്കു മരുന്ന് ഉപയോഗിക്കുന്ന യുവതികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യം കോടതിയിൽ അറിയിച്ചിരിക്കുന്നത്. കേസിൽ പ്രതിയായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി. ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു.
ഈ വർഷം ജനുവരിയിലാണ് എം.ഡി.എം.എ. വിഭാഗത്തിലുള്ള ലഹരിമരുന്നുകൾ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ്, ആര്യ ചേലാട്ട് എന്നിവരെ കൊച്ചി സെൻട്രൽ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ചേർന്ന് പിടികൂടിയത്.
സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകൾ നടത്തുകയാണ്. ഇതിന്റെ മറവിലാണു ബെംഗളൂരുവിൽനിന്നും ഗോവയിൽനിന്നും നേരിട്ടു കൊണ്ടുവരുന്ന ലഹരിമരുന്നുകൾ വിറ്റഴിക്കുന്നത്. ഒരുഗ്രാം എംഡിഎംഎ 5000 6000 രൂപയും ഹഷീഷ് ഓയിൽ 3 മില്ലിഗ്രാമിന് 1000-2000 രൂപയുമാണ് ഈടാക്കുന്നതെന്നു പൊലീസ് പറഞ്ഞു. പ്രദേശത്തെ സൗഹൃദവലയവും ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളുമാണ് ഇവർക്കു കൂട്ട്.
കോഴിക്കോട്ട് മാരക മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായ അമൃത, ടെക്കിയായ ശ്രുതി
മാരക മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട് പിടിയിലായത് അമൃത തോമസ് എന്ന യുവതായിയിരുന്നു. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസിൽ വെച്ച് യുവതിയെ പിടികൂടിയത്. പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയിൽനിന്ന് പിടിച്ചെടുത്തത്. വിപണിയിൽ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഗോവയിൽ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാർട്ടികളിലും മറ്റും ലഹരി ഗുളിക ഇവർ എത്തിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
ബംഗളുരുവിൽ നിന്നും മയക്കുമരുന്നു കടത്തവെ ടെക്കിയായ യുവതിയും അറസ്റ്റിലായിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണൻ(25), ശ്രുതി എസ് എൻ(25) എന്നിവരും കോഴിക്കോട് സ്വദേശി നൗഷാദ് പി ടി എന്നയാളുമാണ് പിടിയിലായത്. വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായാണ് മൂവർ സംഘം പിടിയിലായത്. കേരള-കർണാടക അതിർത്തിയിലെ ബാവലി ചെക്ക് പോസ്റ്റിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കൊച്ചി മയക്കു മരുന്നു കേസ്
കാക്കനാട് ലഹരി മരുന്നു കേസിൽ കുടുങ്ങിയ ത്വയ്ബയും ശബ്‌നയും
കാക്കനാട് നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസിൽ തിരുവല്ല സ്വദേശിനി ത്വയ്ബയും മറ്റൊയു യുവതിയായ ശബ്‌നയും അറസ്റ്റിലായിരുന്നു. കാച്ചി കാക്കനാട്ടെ ഫ്ളാറ്റിൽ നിന്നും എം ഡി എം എ പിടികൂടിയ സംഭവത്തിൽ ത്വയ്ബയെയും മുഹമ്മദ് ഫൈസലിനെയും വെറുതെ വിട്ടതിനെതുടർന്നായിരുന്നു അട്ടിമറി നടന്നുവെന്ന ആരോപണം ഉയർന്നത്. ഇത് ശരിവെക്കുന്നതാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ കണ്ടെത്തൽ. ത്വയ്ബയും ശബ്നയും മുഹമ്മദ് ഫവാസും ശ്രീമോനും ചേർന്നാണ് മയക്കുമരുന്ന് ചെന്നൈയിൽനിന്ന് മയക്കുമരുന്ന് വാങ്ങിയത്. തുടർന്ന് കാറിൽ ഇതുകൊച്ചിയിലെത്തിച്ചു. എക്‌സൈസ് പിടികൂടുമ്പോൾ ഫ്‌ളാറ്റിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്ന് ത്വയ്ബയ്ക്ക് അറിയാമായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ സഹായത്താൽ കേസിൽനിന്ന് ഒഴിവാകുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
ചെന്നൈയിൽനിന്ന് മരുന്ന് കൊണ്ടുവന്നതിനെക്കുറിച്ച് ത്വയ്ബക്ക് അറിയാമായിരുന്നുവെന്ന് കേസിൽ അറസ്റ്റിലായ ശബ്ന അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ത്വയ്ബയെ കേസിൽനിന്ന് ഒഴിവാക്കിയതിനെ ശബ്‌ന ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം കൂടുന്നു
അതേസമയം സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്ന് എക്‌സൈസും വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം എക്‌സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കൾ അറസ്റ്റിലായി. യുവാക്കളിലെ ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് എക്‌സൈസ് കമ്മീഷണർ സർക്കാരിന് നൽകി.
സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന ലഹരി കടത്തിനെ കുറിച്ച് എക്‌സൈസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിലാണ് കടത്തിൽ യുവാക്കളെയും വിദ്യാർത്ഥികളെയും മറയാക്കുന്ന കാര്യം വ്യക്തമാക്കുന്നത്. പല പ്രലോഭനങ്ങളും നൽകിയാണ് ലഹരിമാഫിയ യുവാക്കളെയും വിദ്യാർത്ഥികളെയും വലയിലാക്കുന്നത്. യുവാക്കൾ പ്രതികളാകുന്നത് വർധിച്ചതോടെയാണ് കഴിഞ്ഞ വർഷം മുതൽ ഇവരുടെ കണക്കുകൾ ശേഖരിച്ച് പ്രത്യേക പരിശോധന എക്‌സൈസ് നടത്തിയത്. കഴിഞ്ഞ വർഷം 3667 കേസുകളിലായി 3791 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 514 പേർ 21 വയസ്സിന് താഴെയുള്ളവർ. ഈ വർഷം രജിസ്റ്റർ 2232 കേസുകളിൽ 518 പ്രതികൾ 21 വയസ്സിന് താഴെയുള്ളവർ. പ്രതികളായ യുവാക്കളും മയക്കു മരുന്നിന് അടിമകളാണ്.
എക്‌സൈസിന്റെ വിമുക്തി കേന്ദ്രത്തിൽ മയക്കുമരുന്നിന് അടിമപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. യുവാക്കൾ മയക്കുമരുന്നിന് അടിമപ്പെടാനുള്ള സാമൂഹിക സാമ്പത്തിക ഗാർഹിക പ്രശ്‌നങ്ങളും കമ്മീഷണർ ആനന്ദ കൃഷ്ണന്റെ റിപ്പോർട്ടിൽ വിവരിക്കുന്നു.
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വിൽപനയും കൂടുകയാണെന്ന് എക്‌സൈസും പൊലീസും പിടികൂടുന്ന കേസുകളിൽ നിന്നും വ്യക്തമാകുന്നു. പിടിക്കുന്നതിനേക്കാൾ കൂടുതൽ കഞ്ചാവും മയക്കുമരുന്നും നിയമസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് കടത്തുന്നുണ്ട്.. വിലകുറവും ലഭ്യതാ സാധ്യതയുമുള്ളതുകൊണ്ട് കഞ്ചാവാണ് വ്യാപകമായി വിൽക്കുന്നത്.
സംസ്ഥാനത്ത് ലഹരിവ്യാപാരം വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്വേഷണം സുഗമാക്കാനുള്ള ശുപാർശകളും കമ്മീഷണർ നൽകിയിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ലഹരികടത്തുകാരുടെ ഫോൺ വിശദാംശങ്ങൾ പൊലീസാണ് കൈമാറുന്നത്. ഇതിന് പകരമായി എക്‌സൈസ് ഇൻസ്‌പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് അനുമതി നൽകണം. യുവാക്കൾ ലഹരി ഉപയോഗത്തിലേക്ക് കടക്കുന്നത് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ്. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പുകയില ഉൽപ്പനങ്ങൾ വിൽക്കുന്നത് പിടിച്ചാൽ 200 രൂപ മാത്രമാണ് പിഴ. ഈ നിയമത്തിൽ മാറ്റം വരണം. വലിയ തുക പിഴയാക്കുകയും കുറ്റകൃത്യത്തിലുള്ള വാഹനം പിടിച്ചെടുക്കാനായി അബ്കാരി നിയമത്തിൽ മാറ്റം വരുത്തണമെന്നും ശുപാർശ ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ