- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂത്ത് ലീഗിനെ തലോടി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം; യൂത്ത് കോൺഗ്രസിന് പരിഹാസം; എഐവൈഎഫിന് കൊട്ട്; സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന് എതിരേയും വിമർശനം
പത്തനംതിട്ട: മുസ്ലിം യൂത്ത് ലീഗിനെ തലോടിയും യൂത്ത് കോൺഗ്രസിനെ പരിഹസിച്ചും എഐവൈഎഫിന് കൊട്ടു കൊടുത്തും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം. മലപ്പുറത്തും മലബാറിന്റെ ചില മേഖലകളിലും യൂത്ത്ലീഗ് സജീവമാണെന്ന് സമ്മേളനം വിലയിരുത്തി. സ്വാധീനമുള്ള സ്ഥലങ്ങളിൽ രാഷ്ട്രീയ പ്രവർത്തനവും സന്നദ്ധ പ്രവർത്തനവും നടത്തുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവർത്തന റിപ്പോർട്ടിൽ യൂത്ത്കോൺഗ്രസിന് പരിഹാസംവുമുണ്ട്. കോൺഗ്രസുകാരായ ചെറുപ്പക്കാരുടെ ആൾക്കൂട്ടം മാത്രമായി യൂത്ത് കോൺഗ്രസ് മാറിഓരോരുത്തരും അവരുടെ ചിത്രമുള്ള ബോർഡുകൾ സ്ഥാപിക്കുക മാത്രമാണ് രാഷ്ട്രീയ പ്രവർത്തനം
പൊതുവേ ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്ന സംഘടനയാണെങ്കിലും സജീവ സംഘടനാ സംവിധാനം എഐവൈഎഫനില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് സംഘടനാ സംവിധാനമുള്ളത് ചെറുപ്പക്കാരെ വർഗീയതയിലേക്ക് ആകർഷിക്കാൻ യുവമോർച്ച വ്യാപക പ്രചാരണം നടത്തുന്നുവെന്നും പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ സമ്മേളനത്തിൽ വിമർശനം ഉണ്ടായി. സ്വകാര്യമേഖലയ്ക്ക് വിദ്യാഭ്യാസം തീറെഴുതി കൊടുക്കുന്നതായിരിക്കും സ്വകാര്യ സർവകലാശാലകൾതൃശൂരിൽ നിന്നുള്ള പ്രതിനിധിയാണ് സിപിഎം സമ്മേളത്തിൽ അവതരിപ്പിച്ച വികസന രേഖയിലെ സ്വകാര്യ സർവകലാശാലകൾക്കെതിരെ സംസാരിച്ചത്