- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഓഫീസുകളിൽ ഇ.ഡി റെയ്ഡ്; സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കലെന്ന് സൂചനകൾ; ഇ.ഡിയുടെ ആരോപണം കെട്ടിച്ചമച്ചത്, റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് പ്രതിരോധവുമായി പോപ്പുലർ ഫ്രണ്ട്
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ പേരിൽ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ഓഫീസുകളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് ഇ.ഡി റെയ്ഡ്. ഫൗണ്ടേഷന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെയാണ് ഇ.ഡി പരിശോധന. പോപ്പുലർ ഫ്രണ്ടിന് കീഴിലുള്ള സന്നദ്ധ സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. ഇന്നലെ ഫൗണ്ടേഷന്റെ 10 ഉം പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. അക്കൗണ്ടുകളിൽ 59 ലക്ഷം രൂപയുണ്ടായിരുന്നുവെന്നാണ് ഇ.ഡി വ്യക്തമാക്കിയത്. പൊലീസും എൻ.ഐ.എയും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്.
അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേടറ്റിന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്നും സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്നും പോപ്പുലർ ഫ്രണ്ട് പ്രതികരിച്ചു. എല്ലാ വർഷവും സർക്കാറിന് കണക്ക് നൽകുന്നതാണ്. സംഘടനയുടെ സാമ്പത്തിക സ്രോതസ് സുതാര്യമാണെന്നും പി.എഫ്.ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'കേന്ദ്രസർക്കാറിന്റെ ഉപകരണമായി ഇ.ഡി മാറിയെന്നും കേസുകൾ രാഷ്ട്രീയ പ്രേരിതമാണ്. ദുർബലർക്ക് വേണ്ടി നിലകൊള്ളുന്നതാണ് പ്രകോപിപ്പിക്കുന്നത്. ആർ.എസ്.എസിനെ തുടർന്നും എതിർക്കുമെന്നും നേതാക്കൾ അറിയിച്ചു.
പോപ്പുലർ ഫ്രണ്ടിന് കീഴിലുള്ള സന്നദ്ധ സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ ഓഫീസുകളിൽ ഇ.ഡിയുടെ റെയ്ഡ് നടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് ഇ.ഡി റെയ്ഡ്. ഫൗണ്ടേഷന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെയാണ് ഇ.ഡി പരിശോധന. ഇന്നലെ ഫൗണ്ടേഷന്റെ 10 ഉം പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. അക്കൗണ്ടുകളിൽ 59 ലക്ഷം രൂപയുണ്ടായിരുന്നുവെന്നാണ് ഇ.ഡി വ്യക്തമാക്കിയത്.
പൊലീസും എൻ.ഐ.എയും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് ഇ.ഡി അറിയിച്ചു. 2018ലാണ് ഇ.ഡി കേസെടുത്തത്. 2020ൽ 9 സംസ്ഥാനങ്ങളിലായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ ഉൾപ്പെടെ ഇ.ഡി ചോദ്യംചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചിലരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ