കണ്ണൂർ: തളിപ്പറമ്പിൽ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. ബദരിയ്യ നഗറിൽ വാടകവീട്ടിൽ താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയിൽ എംടിപി ഇബ്രാഹിം ചുട്ടാച്ചി (50)യെയാണ് തളിപ്പറമ്പ് സിഐ എൻകെ സത്യനാഥൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒൻപതിന് ബുധനാഴ്‌ച്ച രാവിലെ പതിനൊന്ന് മണിയോടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്.

പെൺകുട്ടിയുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ കാല് വേദന മാറ്റിത്തരാമെന്നും പെൺകുട്ടിയുടെ ശരീരത്തിലെ ജിന്ന് ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് എത്തിയ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ചൈൽഡ്ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ്. ഇബ്രാഹിമിനെതിരെ പോക്സോ കുറ്റം ചുമത്തി. ഇയാളെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു .