- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുതായി ചേർന്ന കുട്ടികളുടെ കണക്ക് പെരുപ്പിച്ചതോ? ഇടതുസർക്കാരിന്റെ അവകാശവാദം നാലുവർഷത്തിനിടെ 6.8 ലക്ഷം വിദ്യാർത്ഥികൾ പുതുതായി എത്തിയെന്ന്; രേഖകൾ പരിശോധിക്കുമ്പോൾ സർക്കാരിന്റേത് പെരുംനുണ; നാലുവർഷത്തിനിടെ കുറഞ്ഞത് നാൽപ്പതിനായിരത്തിലേറെ കുട്ടികൾ
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാല് വർഷത്തിനുള്ളിൽ 6.8 ലക്ഷം വിദ്യാർത്ഥികൾ പുതുതായി ചേർന്നുവെന്ന എൽഡിഎഫ് സർക്കാരിന്റെ അവകാശവാദം പെരുംനുണയെന്ന് കണ്ടെത്തൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികച്ച വിജയമായിരുന്നെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടോ എന്ന് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവർ ചോദിച്ചിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ എൽഡിഎഫ് സർക്കാർ നടത്തിയ അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുള്ള പരിഷ്‌കരണങ്ങൾ ഈ മുന്നേറ്റത്തിന് വേഗം കൂട്ടിയെന്നും ഐസക് അവകാശപ്പെട്ടിരുന്നു.
പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ ഈ അധ്യയന വർഷം പുതുതായി 1.75 ലക്ഷം കുട്ടികൾ പ്രവേശനം നേടിയെന്നായിരുന്നു 2019-20 വർഷത്തെ കുട്ടികളുടെ കണക്കെടുപ്പിനു ശേഷമുള്ള വിലയിരുത്തൽ. എന്നാൽ, സർക്കാർ അവകാശവാദം ശരിയല്ലെന്നാണ് ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. 2014-15 വർഷം മുതൽ 2019-20 വർഷം വരെയുള്ള ഡിപിഐയുടെ ഔദ്യോഗിക കണക്കുകളും കൈറ്റിന്റേതടക്കം വെബ്‌പോർട്ടൽ രേഖകളും പ്രകാരം വിദ്യാർത്ഥികളുടെ എണ്ണം കൂടിയിട്ടില്ല. സർക്കാർ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലും 6.8 ലക്ഷത്തിന്റെ വർദ്ധനയുടെ കണക്കില്ല. സേവ് എഡ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർ ഖാനാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്.
സർക്കാർ അവകാശവാദം ഇങ്ങനെ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാൻ തുടങ്ങിയ ശേഷം നാലു വർഷത്തിനുള്ളിൽ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ പുതുതായി വന്നത്.
ഈ വർഷം ഒന്നാം ക്ലാസിൽ മാത്രം 8170 കുട്ടികൾ മുൻ വർഷത്തേക്കാൾ കൂടുതലായി പ്രവേശനം നേടി. ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത് അഞ്ചാം ക്ലാസിലാണ്, മുൻവർഷത്തേക്കാൾ 43,789 കുട്ടികൾ അധികം. എട്ടാം ക്ലാസിൽ അധികമായി വന്നത് 35,606 കുട്ടികളാണ്. സർക്കാർ-എയ്ഡഡ് മേഖലയിൽ 1,75,074 കുട്ടികൾ അധികമായി പ്രവേശനം നേടി. ഈ മേഖലയിൽ 33,75,304 ലക്ഷം കുട്ടികളാണ് ഇപ്പോഴുള്ളത്. മൊത്തം കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ 47,760 പേരുടെ വർധനയുണ്ടായി. അതേസമയം അൺ-എയ്ഡഡ് വിദ്യാലയങ്ങളിൽ മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിൽ 91,510 പേരുടെ കുറവുണ്ടായി.
സേവ് എഡ്യുക്കേഷൻ കമ്മിറ്റിയുടെ കണ്ടെത്തലുകൾ
2015-16 ൽ 37,63169 വിദ്യാർത്ഥികൾ മാത്രമാണ് പൊതുവിദ്യാലയങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, 2019-2020 വർഷം 37,16897 വിദ്യാർത്ഥികൾ മാത്രമേയുള്ളൂ. അതായത് 46272 വിദ്യാർത്ഥികളുടെ കുറവാണ് സംഭവിച്ചത്. 2015-16 ൽ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ 33,63011 വിദ്യാർത്ഥികളും, 2019-20ൽ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൺ 33, 27038 വിദ്യാർത്ഥികളുമാണ് ഉണ്ടായിരുന്നത്്. അതായത് ഈ കാലയളവിൽ 35,973 വിദ്യാർത്ഥികളുടെ കുറവാണുണ്ടായത്. 6.8 ലക്ഷം വിദ്യാർത്ഥികൾ കൂടിയെന്ന സർക്കാർ കണക്കുകളുടെ ആധികാരികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് കണക്കുകൾ പുറത്തുവിടണമെന്നാണ് സേവ് എഡ്യുക്കേഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്.
പെരുപ്പിച്ച കണക്കുകൾ
വിദ്യാർത്ഥികളുടെ എണ്ണം ശതമാന കണക്കിൽ നോക്കുമ്പോൾ
2013-14 വർഷം പൊതുവിദ്യാലയങ്ങളിലെ ആകെ എൻ റോൾമെന്റ് 90.47% ആയിരുന്നു.
2015-16 ൺ 90.38%.
2016-17 ൺ 88.5 % ആയി കുറഞ്ഞു
2019-20 ൺ 89.5% ആയി വർദ്ധിച്ചു
എന്നാൽ, 2015-16 ലെ 90.38 % ൽ നിന്ന് 2019-20 വർഷം 89.51% ആയി കുറയുകയാണ് ചെയ്തത്.
ഡി.പി.ഇ.പി മുതലായ പരിഷ്‌കാരങ്ങളിലൂടെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ശേചനീയാവസ്ഥ മറയ്ക്കുന്നതിനും വികലമായ പൊതുനയങ്ങൾ സൃഷ്ടിച്ച കുഴപ്പങ്ങൾ ഒളിപ്പിച്ച് വയ്ക്കുന്നതിനും വേണ്ടിയാണ് പെരുപ്പിച്ച കണക്കുകൾ പ്രദർശിപ്പിക്കുന്നതെന്നാണ് സേവ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആരോപണം.
യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്നും അതല്ലെങ്കിൽ തെറ്റായ കണക്കുകൾ അവതരിപ്പിച്ചതിന് വിദ്യാഭ്യാസ മന്ത്രി മാപ്പ് പറയണമെന്നും സേവ് എഡ്യുക്കേഷൻ സൊസൈറ്റി ആവശ്യപ്പെടുന്നു.