- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷയിൽ ഇട്ടിയപ്പാറയിലേക്ക് പോയ വയോധികനെ പിന്നീട് കാണുന്നത് പമ്പയിൽ ഒഴുക്കിൽപ്പെട്ട നിലയിൽ; കൈയിൽ ചെരുപ്പ് ഉയർത്തിപ്പിടിച്ച് കരയ്ക്ക് കയറാനുള്ള ശ്രമവും വിജയിച്ചില്ല; പമ്പാ നദിയിൽ വയോധികൻ മുങ്ങി മരിച്ചു
പത്തനംതിട്ട: വീട്ടിൽ നിന്നും റാന്നി ഇട്ടിയപ്പാറയിലേക്ക് ഓട്ടോറിഷയിൽ പോയ വയോധികൻ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കരികുളം കക്കുടുമൺ പുതുപ്പറമ്പിൽ പി.ടി. ഉമ്മൻ (75) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് ഉമ്മൻ ഇട്ടിയപ്പാറയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇദ്ദേഹം റാന്നി വലിയപാലത്തിന് സമീപം വച്ചാണ് ഒഴുക്കിൽപ്പെട്ടത്. നദിയിൽ ഇറങ്ങിയത് എന്തിനാണെന്ന കാര്യം വ്യക്തമല്ല. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വയോധികൻ ഉപാസന കടവിനു സമീപത്തുകൂടി നദിയിലൂടെ ഒഴുകിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.
കൈയിൽ ചെരുപ്പും ഉയർത്തിപ്പിടിച്ച് കരയിലേക്ക് കയറാനുള്ള വയോധികന്റെ ശ്രമം വിജയിച്ചില്ല. കുത്തൊഴുക്കിൽപ്പെട്ടുപോയ വയോധികനെ കരകയറ്റാൻ നാട്ടുകാർ ഫയർ ഫോഴസിന്റെ സഹായം തേടി. എന്നാൽ ഫയർഫോഴ്സ് നദിയിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ഒഴുക്ക് തടസമായി. അവസാനം കാട്ടൂർ കത്തോലിക്കാ പള്ളിക്കടവിനു സമീപം വച്ച് വയോധികനെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ. മിനി, റോയി, റോജി. മരുമക്കൾ. ജോസ്,സുജ, അനു.