- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയസാധ്യത ഉണ്ടായിരുന്നിട്ടും പഞ്ചായത്ത് ഭരണം കൈവിട്ടുപോയി; നാല് നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി
ചെറുതോണി: നാല് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. സി.പി.എം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റിയിലാണ് ത്രിതല പഞ്ചായത്തിലെ തോൽവിയെ തുടർന്ന് അച്ചടക്ക നടപടി. മുതിർന്ന ട്രേഡ് യൂണിയൻ നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ജി. നാരായണൻ നായർ, കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി ഷാജി വാഴക്കാല, ലോക്കൽ കമ്മിറ്റി അംഗം വിൽസൺ ജോഷ്വ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
ലോക്കൽ കമ്മിറ്റി അംഗം പി.എ. നവാസിനെ പാർട്ടി അംഗത്വത്തിൽനിന്ന് ആറ് മാസത്തേക്ക് പുറത്താക്കി. കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ഡി.വൈ.എഫ്.ഐ ഇടുക്കി ബ്ലോക്ക് പ്രസിഡൻറ് എബിൻ ജോസഫിന് നൽകി. വിജയസാധ്യത ഉണ്ടായിരുന്നിട്ടും പഞ്ചായത്തിന്റെ ഭരണം കൈവിട്ടുപോകാൻ കാരണം നടപടി നേരിട്ടവരുടെ തെറ്റായ തീരുമാനങ്ങളാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ