- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാടും പുതുച്ചേരിയും പോളിങ് ബൂത്തിൽ; രജനികാന്തും കമൽഹാസനും വോട്ട് രേഖപ്പെടുത്തി; ഭരണ വിരുദ്ധ വികാരം വോട്ടായി മാറുമെന്ന കണക്കു കൂട്ടലിൽ ഡിഎംകെ
ചെന്നൈ: കേരളത്തിനൊപ്പം പുതുച്ചേരിയും തമിഴ്‌നാടും പോളിങ് ബൂത്തിൽ. തമിഴ്‌നാട്ടിൽ 234 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു.
മക്കൾ നീതിമയ്യം പാർട്ടി തലവൻ കമൽഹാസൻ തെരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി. മക്കളായ ശ്രുതിക്കും അക്ഷര ഹസനുമൊപ്പം എത്തിയാണ് ചെന്നൈയിലെ തെയ്നാംപട്ടിയിൽ കമൽഹാസൻ വോട്ട് രേഖപ്പെടുത്തിയത്.
തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിലെ സ്റ്റെല്ലാ മാരിസ് ബൂട്ടിലാണ് രജനികാന്ത് വോട്ട് രേഖപ്പെടുത്തിയത്. 10 വർഷം നീണ്ട ഭരണ നേട്ടങ്ങൾ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണ വിരുദ്ധ വികാരം വോട്ടായി മാറുമെന്ന കണക്കു കൂട്ടലിലാണ് ഡിഎംകെ സഖ്യം.
Next Story