മൂന്നാർ: വെളുപ്പിനിറങ്ങിയ കാട്ടാനകൾ മുൻ എംഎ‍ൽഎ. എസ്.രാജേന്ദ്രന്റെ വീടിന്റെഗേറ്റും വാഴക്കൃഷിയും നശിപ്പിച്ചു. വെള്ളിയാഴ്ച വെളുപ്പിന് നാലുമണിക്കാണ് ഇക്കാ നഗറിലെ വീടിനുസമീപം കൊമ്പനടക്കം രണ്ട് ആനകളെത്തി നാശനഷ്ടം വരുത്തിയത്.

ഗേറ്റ് തകർത്ത് അകത്തുകടന്ന ആനകൾ വീടിനു സമീപമുണ്ടായിരുന്ന വാഴകൾ തിന്നശേഷം ഏഴുമണിയോടെയാണ് മടങ്ങിയത്.