- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാമിലൂടെ ചങ്ങാത്തം സ്ഥാപിച്ചത് മാതാവുമായി; പരിചയം ദൃഢമായപ്പോൾ പതിനഞ്ചുകാരി മകളുമായി ഒളിച്ചോട്ടം: പോക്സോ കേസിൽ ഇരുപതുകാരൻ പിടിയിൽ
പത്തനംതിട്ട: ഇൻസ്റ്റാഗ്രാമിലൂടെ മാതാവുമായി ചങ്ങാത്തം സ്ഥാപിച്ച് വീട്ടിലെ നിത്യസന്ദർശകനായ യുവാവ് ഒടുവിൽ പതിനഞ്ചു വയസുള്ള മകളുമായി നാടുവിട്ടു. മൊബൈൽ ഫോണും ഓഫ് ചെയ്ത് സ്വന്തം വീടിന് അടുത്തുള്ള റബർ തോട്ടത്തിൽ ഒളിച്ചു പാർത്ത കമിതാക്കളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പൊക്കി. യുവാവ് പോക്സോ കേസിൽ പ്രതിയുമായി.
ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ശനിയാഴ്ചയാണ് സംഭവം. പത്തനാപുരം ചെളിക്കുഴി സ്വദേശി അശോക് കുമാറാ(20)ണ് അറസ്റ്റിലായത്. വീട്ടിൽ നിന്നു കടത്തിയ പെൺകുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. ശനിയാഴ്ച പുലർച്ചെ 2.30 നാണ് അശോകൻ പെൺകുട്ടിയുടെ വീട്ടിലെത്തി വിളിച്ചിറക്കി ബൈക്കിൽ കൂട്ടിക്കൊണ്ടു പോയത്.
തുമ്പമൺ ഭാഗത്ത് ചെന്നപ്പോൾ ഇരുവരും മൊബൈൽ ഫോൺ ഓഫ് ചെയ്തു. പെൺകുട്ടിയുമായി അശോകൻ നേരെ പോയത് ഇളമണ്ണൂരിലുള്ള മുത്തശിയുടെ വീട്ടിലേക്കായിരുന്നു. അവിടെ അഭയം ലഭിക്കാതെ വന്നപ്പോൾ പൂതങ്കര ക്ഷേത്രത്തിന് അടുത്തുള്ള റബർ തോട്ടത്തിൽ ഇരുവരും ഒളിച്ചു കഴിഞ്ഞു. അശോകന് തമിഴ്‌നാടുമായി അടുത്ത ബന്ധമുണ്ട്. അവിടേക്ക് പെൺകുട്ടിയെ കൊണ്ടു പോകാനായിരുന്നു ശ്രമം.
മാതാവിന്റെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച ഇലവുംതിട്ട പൊലീസിന് കമിതാക്കൾ മൊബൈൽ ഫോൺ ഓഫ് ചെയ്തു വച്ചിരുന്നത് തടസമായി. തുടർന്ന് അശോകന്റെ കൂട്ടുകാരെ ബന്ധപ്പെട്ട് ഇവരിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ചാണ് പൂതങ്കരയിലെ റബർ തോട്ടത്തിൽ നിന്ന് മണിക്കൂറുകൾക്കകം ഇരുവരെയും പിടികൂടിയത്.
ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയുടെ മാതാവുമായി അശോകൻ അടുപ്പം സ്ഥാപിച്ചിരുന്നു. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. തുടർന്ന് വീട്ടിൽ നിത്യസന്ദർശകനായ അശോകൻ മാതാവിനോടുള്ള സൗഹൃദത്തിനൊപ്പം തന്നെ മകളെയും വലയിൽ വീഴ്‌ത്തുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്