- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരി മുങ്ങി: സംഭവം തിരുവല്ലയിൽ; മകളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ
തിരുവല്ല: വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബ സുഹൃത്തിനൊപ്പം വധുവിന്റെ സഹോദരി(19 വയസ്)മുങ്ങി. മകളെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചു. ബുധനാഴ്ച നടന്ന വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് നാല് ദിവസം മുമ്പ് വധൂ ഗൃഹത്തിലെത്തിയ കുടുംബ സുഹൃത്തും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.
യുവതിയെയും മാതാവിനെയും കൂട്ടി ഷോപ്പിങിനെന്ന വ്യാജേനെ വെള്ളിയാഴ്ച യുവാവ് തിരുവല്ല നഗരത്തിലെത്തി. യുവാവ് ഇരുവരെയും റോഡിലിറക്കി പാർക്ക് ചെയ്യാനെന്ന് പറഞ്ഞ് കാറുമായി പോയി. കുരിശു കവലയിലെ ജൂവലറിയിൽ കയറിയ മാതാവിനോട് സമീപത്തെ കമ്പ്യൂട്ടർ കഫേയിൽ പോയി വരാമെന്നറിയിച്ച് യുവതിയും പോയി.
ഏറെ നേരം കഴിഞ്ഞും മടങ്ങി വരാതിരുന്നതിനെ തുടർന്ന് മാതാവ് മകളെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫായ നിലയിലായിരുന്നു. തുടർന്നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. യുവാവിനൊപ്പം മകൾ നാടുവിട്ടിരിക്കാമെന്നാണ് പരാതി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്