ദുബൈ: യുഎഇ സര്‍ക്കാര്‍ സെപ്തംബര്‍ ഒന്ന് മുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ്ഉപൊതുമാപ്പ്പപൊതുമാപ്പ്യോഗപ്പെടുത്തന്നവര്‍ക്ക് വേണ്ടിബോധവല്‍ക്കരണവും നിയമ സഹായ ക്യാമ്പും സംഘടിപ്പിക്കുന്നു. പ്രവാസി ഇന്ത്യ ലീഗല്‍ സര്‍വീസ് സൊസൈറ്റി (പില്‍സ് )ന്റെ നേതൃത്വത്തില്‍ ദുബൈ സ്റ്റേഡിയം മെട്രോക്ക് സമീപത്തുള്ള എം എസ് എസ് ഹാളില്‍ വച്ച് സെപ്റ്റംബര്‍ 8 ന്ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെ പരിപാടി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ദുബായ് ഇന്ത്യന്‍ കോണ്‌സുലേറ്റിലെ ലേബര്‍ കോണ്‍സല്‍ ബിജേന്ദ്ര സിംഗ് പരിപാടി ഉത്ഘാടനം ചെയ്യും.പ്രഗല്‍ഭരായ നിയമവിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ പൊതുമാപ്പപേക്ഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നപരിപാടിയില്‍ ഇന്ത്യന്‍ കൗണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ നേതാക്കള്‍, ആമിര്‍ സെന്റര്‍ ഉദ്യോഗസ്ഥര്‍,സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും .

വിദഗ്ദരായ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ ലഭിക്കുവാനും കേസുകളുള്ളവര്‍ക്ക് നിയമ സഹായവും ക്യാമ്പില്‍ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ ഉപയോഗപ്പെടുത്തണമെന്ന്

പില്‍സ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ക്യാമ്പില്‍ പങ്കെടുവാന്‍ താല്‍പര്യമുള്ളവര്‍ 0529432858, 0508687983 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.