- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശിയുടെ 3 ആൺ മക്കൾക്ക് ദാരുണാന്ത്യം; വീട്ടുജോലിക്കാരിയും മരിച്ചു; വാഹനത്തിലുണ്ടായിരുന്നത് 7 പേർ; ഒരാൾക്ക് ഗുരുതര പരിക്ക്
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മൂന്ന് മക്കളടക്കം നാലുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരി ബുഷ്റയും മരണപ്പെട്ടു. അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരിക്കേറ്റിട്ടുണ്ട്. റുഖ്സാനയുടെ പരിക്ക് ഗുരുതരമാണ്. മരിച്ച മൂന്ന് കുട്ടികളും കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയായ അബ്ദുൽ ലത്തീഫിന്റെ മക്കളാണ്. അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
ഇന്നലെ രാവിലെ അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. വാഹനത്തിൽ എഴ് പേർ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽപ്പെട്ട വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരി ബുഷ്റയും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫിന്റെ ഭാര്യ റുഖ്സാന ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അബ്ദുൽ ലത്തീഫിനും പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മരിച്ചവരുടെ മൃതദേഹങ്ങൾ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അബ്ദുൽ ലത്തീഫ് നേരത്തെ സൗദി അറേബ്യയിലെ ജിദ്ദയിലും റിയാദിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യു.എ.എയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.




