- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുസ്ഥലത്ത് വെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു, അശ്ലീല ആംഗ്യം കാണിച്ചു; യുവാവിന് ഒരു ലക്ഷം ദിർഹം പിഴ വിധിച്ച് കോടതി
അബുദാബി: പൊതുസ്ഥലത്ത് വെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിന് ഒരു ലക്ഷം ദിർഹം പിഴ വിധിച്ച് അബുദാബി കോടതി. കുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കോടതിയുടെ ഈ കടുത്ത നടപടി.
നിരവധി ആളുകൾ ഉണ്ടായിരുന്നിടത്ത് വെച്ചാണ് പ്രതി കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. കുട്ടിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഈ പ്രവൃത്തികൾ കുട്ടിക്കുണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമായി.
യുഎഇയുടെ നീതിന്യായ വ്യവസ്ഥ കുട്ടികളുടെ അന്തസ്സിനും സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ വിധി. കുട്ടികൾക്കെതിരായ ആക്രമണങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഒരു ലക്ഷം ദിർഹം പിഴയോടൊപ്പം കേസിന്റെ കോടതി ചെലവുകളും പ്രതിയിൽ നിന്ന് ഈടാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.