- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് വർണ വിസ്മയം തീർത്ത് എമിറേറ്റ്സ് പായും; തിരി കൊളുത്താൻ ഇനി മണിക്കൂറുകൾ മാത്രം; ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം; കാത്തിരിപ്പിൽ കാണികൾ
ദുബായ് : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർഷോകളിൽ ഒന്നായ ദുബൈ എയർഷോയ്ക്ക് നാളെ തുടക്കമാകും. നവംബർ 21 വരെ നീണ്ടുനിൽക്കുന്ന ഈ മേള, കോടികളുടെ വ്യോമയാന ഇടപാടുകൾക്ക് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ എയർലൈനുകൾ പുതിയ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ വർഷത്തെ എയർഷോയിൽ, ആദ്യ ദിവസം തന്നെ 6300 കോടി ഡോളറിന്റെ വിമാനങ്ങൾ വാങ്ങാനുള്ള കരാറുകൾ ഒപ്പുവെച്ചിരുന്നു. യുഎഇ ഏകദേശം 125 വിമാനങ്ങൾക്കായി ഓർഡർ നൽകിയിരുന്നു. ഇത്തവണയും എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ്, റിയാദ് എയർ തുടങ്ങിയ വലിയ എയർലൈനുകൾ വിമാന നിർമ്മാതാക്കളുമായി കാര്യമായ ഇടപാടുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയുള്ള പുതിയ മാറ്റങ്ങളും വിമാനങ്ങളിൽ അവതരിപ്പിക്കപ്പെട്ടേക്കാം. സമീപകാലത്തുണ്ടായ വിമാന അപകടങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ വരുത്തുന്ന പരിഷ്കാരങ്ങൾ പ്രകടനം വഴി വിശദീകരിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ തദ്ദേശീയ നിർമ്മിതമായ തേജസ് യുദ്ധവിമാനം ശ്രദ്ധേയമായിരുന്നു. മേളയുടെ ഭാഗമായി, വിവിധതരം വിമാനങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും ആകാശ പ്രകടനങ്ങൾ കാണികൾക്ക് വിരുന്നൊരുക്കും.




