- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വിങ്ങ് കമാൻഡറുടെ ആദരവ് സൂചകമായി എയര്ഷോ പുനരാരംഭിച്ച അധികൃതർ; എല്ലാം കൃത്യമായി അന്വേഷിക്കുമെന്ന ഉറപ്പും; തേജസിനെ പറത്തിയ പൈലറ്റ് ഇന്ത്യക്കാരുടെ വിങ്ങുന്ന ഓർമ്മയാകുമ്പോൾ
അബുദബി: ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വിങ് കമാൻഡർ നമൻഷ് സ്യാൽ വീരമൃത്യു വരിച്ച സംഭവത്തിനുശേഷവും വ്യോമപ്രദർശനം തുടർന്നതിൽ വിശദീകരണവുമായി സംഘാടകർ രംഗത്തെത്തി. അന്തരിച്ച പൈലറ്റിന് ആദരം അർപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർഷോ പുനരാരംഭിക്കാൻ തീരുമാനിച്ചത് എന്ന് ദുബായ് എയർഷോ അധികൃതർ വ്യക്തമാക്കി.
വിങ് കമാൻഡറുടെ കഴിവിനും രാജ്യത്തോടുള്ള സമർപ്പണത്തിനും ആദരം അർപ്പിച്ചാണ് അപകടത്തിനുശേഷമുള്ള പ്രകടനങ്ങളെല്ലാം നടന്നതെന്നും, എയർഷോയിൽ പങ്കെടുക്കുന്ന മറ്റ് അന്താരാഷ്ട്ര അംഗങ്ങളുമായി ചർച്ച ചെയ്ത ശേഷമാണ് പ്രദർശനം തുടരാൻ തീരുമാനമെടുത്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു. തുടർച്ചയായി നടന്ന പ്രകടനത്തിന് ശേഷം ഒരു ഔദ്യോഗിക ആദരം അർപ്പിക്കൽ ചടങ്ങും സംഘടിപ്പിക്കുകയുണ്ടായി.
എന്നാൽ, അപകടം നടന്ന ഉടൻ എയർ ഷോ തുടരാനുള്ള തീരുമാനം ഞെട്ടിച്ചുവെന്ന് അമേരിക്കൻ പൈലറ്റ് മേജർ ടെയ്ലർ ഫെമ ഹൈസ്റ്റർ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഘാടകരുടെ വിശദീകരണം. അതേസമയം, നമൻഷ് സ്യാലിന് ആദരമർപ്പിച്ച് റഷ്യൻ നൈറ്റ്സ് വൈമാനികർ സുഖോയ് 30 വിമാനങ്ങൾ ഉപയോഗിച്ച് 'മിസ്സിങ് മാൻ ഫോർമേഷൻ' തീർത്തത് ലോക ശ്രദ്ധ നേടി.




