- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുന്നത്..വിശുദ്ധ റമദാൻ മാസം; ലക്ഷകണക്കിന് കുരുന്നുകൾക്ക് ഇതാ...പുതുജീവൻ; യുഎഇയുടെ പുതിയ ക്യാമ്പയിൻ 'ഹദ് അൽ ഹയാത്ത്' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികൾക്ക് ആശ്വാസമേകുന്ന വൻപദ്ധതിയുമായി യുഎഇ. പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണത്തെ അഭിമുഖീകരിക്കുന്ന അഞ്ച് വയസ്സിൽ താഴെയുള്ള 50 ലക്ഷം കുട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള 'ഹദ് അൽ ഹയാത്ത്' എന്ന ക്യാമ്പയിൻ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ലോകം നേരിടുന്ന വലിയൊരു മാനുഷിക ദുരന്തത്തിന് പരിഹാരമായാണ് യുഎഇ ഈ പദ്ധതിയുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ലോകത്ത് 26 ലക്ഷം കുട്ടികൾ പട്ടിണി മൂലം മരണപ്പെട്ടുവെന്ന ഞെട്ടിക്കുന്ന കണക്കുകൾ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
"ദശലക്ഷക്കണക്കിന് കുട്ടികൾ പട്ടിണി മൂലം മരണത്തിന് കീഴടങ്ങുമ്പോൾ നിസ്സംഗത പാലിക്കുന്നത് യുഎഇയുടെ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്. നമ്മുടെ ഈ പരിശ്രമം ആ പാവപ്പെട്ട കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടമാണ്," അദ്ദേഹം എക്‌സിൽ കുറിച്ചു. പട്ടിണി മൂലം കഷ്ടപ്പെടുന്ന 11.8 കോടി കുട്ടികളിൽ ഏറ്റവും ദുർബലരായവരിലേക്ക് സഹായമെത്തിക്കാനാണ് യുഎഇ മുൻഗണന നൽകുന്നത്.
റമദാനിലെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വർഷവും നടപ്പിലാക്കാറുള്ള വൻ പദ്ധതികളുടെ തുടർച്ചയാണിത്. കഴിഞ്ഞ വർഷങ്ങളിലെ 'വൺ ബില്യൺ മീൽസ്' ഉൾപ്പെടെയുള്ള ക്യാമ്പയിനുകൾ വലിയ വിജയമായിരുന്നു.


