- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫീസർമാരുടെ കണ്ണുവെട്ടിക്കാൻ ചോളത്തിനിടയിൽ ഗുളികകൾ; രണ്ട് രാജ്യങ്ങൾ ഒരുമിച്ച് നിന്ന് സംയുക്ത നീക്കം; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം വലയിൽ കുടുങ്ങി

ദുബായ്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് പോലീസും കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും. സംയുക്ത ഓപ്പറേഷനിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 1.4 കോടിയിലധികം 'കാപ്റ്റഗൺ' ഗുളികകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് അറബ് പൗരന്മാരെ പിടികൂടി.
ചോളത്തിന്‍റെ സഞ്ചിയിൽ വിദഗ്ധമായ രീതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. അഞ്ച് കണ്ടെയ്നറുകളിലായി എത്തിയ ചോളസഞ്ചികൾക്കുള്ളിലായിരുന്നു ദശലക്ഷക്കണക്കിന് ഗുളികകൾ ഒളിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ചോളത്തിനിടയിൽ ഗുളികകൾ ഒളിപ്പിക്കുക എന്ന തന്ത്രമാണ് ക്രിമിനൽ സംഘം നടത്തിയത്.
കുവൈത്തിലെ അധികൃതരിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദുബായ് പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഒരു അറബ് രാജ്യത്തെ തുറമുഖം വഴിയെത്തിയ ഈ ചരക്ക് നീക്കം പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മയക്കുമരുന്ന് അടങ്ങിയ ചാക്കുകൾ ഇറക്കി സംഭരണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം കൈയോടെ പിടികൂടിയത്.


