- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ യിൽ ശക്തമായ മൂടൽമഞ്ഞ്; രണ്ടാം ദിനവും റെഡ് അലർട്ട്; വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത
അബുദാബി: യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് തുടർച്ചയായി രണ്ടാം ദിവസവും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇത് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് അതിശക്തമായി നിലനിൽക്കുന്നതിനാലാണ് ഈ മുന്നറിയിപ്പ്.
ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരം, കാഴ്ചാപരിധി തീരെ കുറവായതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. തിരക്കേറിയ ഷെയ്‌ഖ് ഖലീഫ ബിൻ സയീദ് ഇന്റർനാഷണൽ റോഡ്, ബോ ഹാസ റോഡ് തുടങ്ങിയ പ്രധാന പാതകളിൽ വാഹനങ്ങളുടെ വേഗത പരിധി കുറച്ചിട്ടുണ്ട്.
ഇതുകൂടാതെ, യുഎഇയുടെ ചില ഭാഗങ്ങളിൽ കാർമേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്നും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന് മുന്നോടിയായി ഇന്നലെ ചിലയിടങ്ങളിൽ മഴയും നേരിയ മഞ്ഞുവീഴ്ചയും രേഖപ്പെടുത്തിയിരുന്നു. ചില പ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയും പൊടിക്കാറ്റും ഉണ്ടാകാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടി.